Headlines

ചീരാലിൽ 56 ആൻ്റിജൻ ടെസ്റ്റിൽ 9 പേർക്ക് കോവിഡ് പോസിറ്റീവ്

സുൽത്താൻ ബത്തേരി:ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന ആൻ്റി ജൻ പരിശോധനയിൽ 9 പോസിറ്റീവ് കേസുകൾ ചീരാൽ ആശാരിപ്പടിയിൽ ഒരു കുടുംബത്തിലെ ആറു പേർക്കും പുളിഞ്ചാൽ, മാടക്കര, മുത്താച്ചി കുനി എന്നിവടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 56 പേരെയാണ് പരിശോധിച്ചത്, ആർ.ടി.പി.സി.ആർ പരിശോധനക്ക് 9 പേരുടെ സ്രവവും ശേഖരിച്ചിട്ടുണ്ട്.

Read More

മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  മൃതദേഹം കണ്ടെത്തി മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ പുഴയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല    

Read More

സുൽത്താൻ ബത്തേരി പഴുപ്പത്തൂർ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: പഴുപ്പത്തുർ കാവുംകരകുന്ന് ആലുംപറമ്പിൽ പരേതനായ കറപ്പന്റെ ഭാര്യ തങ്കയെ ആണ് തീ പൊള്ളലേറ്റ്. മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30 ഓടെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് അയൽവാസികൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊളളലേറ്റ നിലയിൽ കണ്ടത്. ഉടനെ തീ അണച്ചെങ്കിലും തങ്കയെ രക്ഷപ്പെടുത്താനായില്ല. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മകൻ രാധാകൃഷ്ണൻ ജോലിക്ക് പോയതിനു ശേഷമാണ് സംഭവം.  മകൾ ഓമന വിവാഹിതയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻ ബത്തേരി പോലീസ് തുടർ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ മത്സര രംഗത്ത് 1858 പേർ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 869 പുരുഷന്മാരും 989 സ്ത്രീകളും ഉള്‍പ്പെടെ 1858 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 55 പേരും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്ക് 324 പേരും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്ക് 171 പേരും 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്ക് 1308 പേരും ജനവിധി തേടുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് വരെയായി…

Read More

നിര്യാതയായി ഫസലുൽ ഫാരിഷ (24)

കൽപ്പറ്റ : കൽപ്പറ്റ മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് അബിലേരി ചേരിക്കത്തൊടി വീട്ടിൽ നാസറിന്റെ മകൾ ഫസലുൽ ഫാരിഷ (24)നിര്യാതയായി .ഭർത്താവ് മൻസൂർ പുളിയാടൻ കുന്നുമ്മൽ. (കാക്കാവയൽ).മാതാവ് ഫസീല , മകൻ ജഫിൻഷാ.( 2 വയസ്).

Read More

വയനാട് ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്;82 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (23.11.20) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 82 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9659 ആയി. 8552 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 64 മരണം. നിലവില്‍ 1043 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 561 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സുൽത്താൻ ബത്തേരി പൂതിക്കാടിൽ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ കാട്ടുപന്നിയെ കടുവ കൊലപ്പെടുത്തി. സ്ഥലത്ത് നാട്ടുകാരും വനപാലകരും തമ്മിൽ വാക്കേറ്റം.ഡി.എഫ് ഒ വന്ന് കൂടു വെക്കാൻ തീരുമാനമാകാതെ വല പാലകരെ വിടില്ലെന്ന് നാട്ടുകാർ ,സ്ഥലത്ത് സഘർഷാവസ്ഥ

ബീനാച്ചി ജനവാസ കേന്ദ്രത്തിൽ രണ്ടാഴ്ച മുൻപാണ് മൂന്ന് കടുവകൾ ഇറങ്ങിയത്.ഇതിൽ രണ്ട് കടുവകളെ മാത്രമാണ് ബീനാച്ചി എസ് സ്റ്റേറ്റിലേക്ക് കയറ്റി വിട്ടത്. അവിടെ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള പുതിക്കാട്സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ് ഇന്ന് കാട്ടുപന്നിയെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് കടുവയെ പിടികൂടാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടുവയെ നിരീക്ഷിക്കാൻ ക്യാമറ വെക്കാമെന്നാണ് വനപാലകർ പറഞ്ഞത്. എന്നാൽ വീണ്ടും സമീപ പ്രദേശത്ത് കടുവ പന്നിയെ പിടികൂടിയതാണ്നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയത്. കൂടു വെക്കാൻ തീരുമാനമാകാതെ പിൻമാറില്ലെന്ന് നാട്ടുകാർ പറയുന്നത്….

Read More

വയനാട് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് ;121 പേര്‍ക്ക് രോഗമുക്തി, 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട്  ഇന്ന് (22.11.20) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 121 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9620 ആയി. 8470 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1088 പേരാണ്…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ.. വയനാട് ചുരത്തിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചുരം രണ്ടാം വളവിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച്     മീനങ്ങാടി നേടിയഞ്ചേരി സ്വദേശി അലൻ ബേസിൽ (20)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി വൈത്തിരിയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ മാനന്തവാടി ചെറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും സഹയാത്രികന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി വയനാട്ടിൽ നിന്ന് പോയ ആംബുലൻസ് കോഴിക്കോട് അപകടത്തിൽ പെട്ട്…

Read More

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി  – മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് സ്‌കൂട്ടറും,  പിക്കപ്പും (സുപ്രോ മാക്‌സി ട്രക്ക് )  കൂട്ടിയിടിച്ച്  ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെ ചെറ്റപ്പാലം ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ  ഗ്ലാഡിസ്.മക്കള്‍: ടോണി, ബിബിന്‍.  

Read More