Headlines

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

മാനന്തവാടി:  വയനാട്ടിൽ നിന്ന് രോഗിയെയും കൊണ്ട് കോഴിക്കോട് സ്വകാര്യ  മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിക്ക് ഗുരുതര പരിക്ക്. ഭാര്യക്കും ആംബുലൻസ് ഡ്രൈവർക്കും പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം.  ദ്വാരക മൂഞ്ഞനാട്ട് ജോർജ് (60), ഭാര്യ ലില്ലി (55) എന്നിവർക്കും മാനന്തവാടിയിലെ ആംബുലൻസ് ഡ്രൈവർ  റിനുവിനുമാണ്  പരിക്ക്. മറ്റ് രണ്ട് പേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു.  ന്യുമോണിയ മൂർച്ചിച്ചതിനെ തുടർന്ന് ജോർജിനെയും കൊണ്ട് ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിയന്ത്രണം…

Read More

അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍.വടുവന്‍ചാല്‍ പിലാത്തൊടിയില്‍ വീട്ടില്‍ അലി അന്‍ഷാദ്(19) നെയാണ് അറസ്റ്റ് ചെയ്തു. ശനിയഴ്ച മൂന്നരയോടെ മുത്തങ്ങ-മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് അലി അൻഷാദിനെ പിടികൂടിയത്. മൈസൂര്‍ ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്കു ബൈക്കിൽ വരുകയായിരുന്ന ഇയാളിൽ നിന്നുംഅതി മാരക മയക്കുമരുന്നായ എംഡിഎംഎ19.47 ഗ്രാം കണ്ടെടുത്തു. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിലെടുക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം-വയനാട് ഡി.എം.ഒ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും  പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഗൃഹസന്ദര്‍ശന സമയത്തും ആളുകളുമായി ഇടപഴകുന്ന സമയങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി ഇടാന്‍ പാടില്ല. സോപ്പ്, വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കൊവിഡ് പോസിറ്റീവ് ആയാല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതും നെഗറ്റീവ് ആയ ശേഷം ആരോഗ്യപ്രവര്‍ത്തകരുടെ…

Read More

വൈത്തിരിയിൽ വാഹനാപകടം: നാല് പേർക്ക് ഗുരുതര പരിക്ക്

വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴയിൽ  വൈകിട്ടുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. കൂട്ടിയിടിച്ചു മറിഞ്ഞ ബൈക്കുകളിെലെ  യാത്രക്കാരായ മൂന്നു പേർക്കും ഇവരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് നിർത്തിയതുമൂലം മറിഞ്ഞ ലോറിയിലെ ഡ്രൈവർക്കും പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ,  അശ്വിൻ, സിബിൻ, അടിവാരം സ്വദേശി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടിക്കാതെ   രക്ഷിക്കാൻ പെട്ടെന്നു ബ്രേക്കിട്ട  ലോറി റോഡിൽ മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു..  

Read More

വയനാട് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി,150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (21.11.20) 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 150 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9467 ആയി. 8349 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍…

Read More

കന്നിവോട്ടിൽ സ്ഥാനാർത്ഥിയായി അനസ് റോസ്ന സ്റ്റെഫി നാട്ടിലും മാധ്യമങ്ങങ്ങളിലും താരം

ഇത്തവണത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തെരഞെടുപ്പിൽ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു യുവതി.  കന്നി വോട്ടിൽ തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  അനസ് റോസ്ന സ്റ്റെഫിയാണ് ഈ താരം .പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലേക്ക് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് അനസ് മത്സരിക്കുന്നത് .ഇരുപത്തിമൂന്നാം വയസിൽ സ്ഥാനാർത്ഥിയായി  തൻ്റെ ആദ്യവോട്ട് സ്വയം രേഖപ്പെടുത്തുകയാണ് അനസ് റോസ്ന സ്റ്റെഫി   എന്ന പി.ജി. വിദ്യാർത്ഥിനി. പൊതുപ്രവർത്തകനായ അച്ഛനിൽ നിന്നുള്ള പ്രചോദനവും തെരഞ്ഞെടുപ്പിനുള്ള  തൻ്റെ താൽപര്യവുമാണ് സ്റ്റെഫിയെ സ്ഥാനാർത്ഥിത്വത്തിലേക്ക്  നയിച്ചത്.സിവിൽ സർവീസ്  പ്രിലിമിനറി പരീക്ഷ എഴുതി …

Read More

വയനാട് ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനാ വിവരങ്ങൾ ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ്:വയനാട് ജില്ലയിലെ സൂക്ഷ്മ പരിശോധനാ വിവരങ്ങൾ ഇങ്ങനെ ജില്ലാ പഞ്ചായത്ത് ആകെ പത്രികകള്‍ 136 തള്ളിയത് 5 സ്വീകരിച്ചത് 131 (ആകെ 83 സ്ഥാനാര്‍ഥികള്‍) നഗരസഭ കല്‍പ്പറ്റ നഗരസഭ ആകെ പത്രികകള്‍ 252 തള്ളിയത് 2 സ്വീകരിച്ചത് 250 മാനന്തവാടി നഗരസഭ ആകെ പത്രികകള്‍ 238 തള്ളിയത് 2 മാറ്റിവെച്ചത് 1 സ്വീകരിച്ചത് 235 സുല്‍ത്താന്‍ ബത്തേരി നഗരസഭ ആകെ പത്രികകള്‍ 318 തള്ളിയത് 5 സ്വീകരിച്ചത് 313 ബ്ലോക്ക് പഞ്ചായത്തുകൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…

Read More

വയനാട് മാനന്തവാടി – തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു:സഹയാത്രികന് ഗുരുതര പരിക്ക്

മാനന്തവാടി – തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വാളാട് കാട്ടിമൊട്ടമ്മല്‍ വീട് ബാലന്‍ പുഷ്പ -ദമ്പതികളുടെ മകന്‍ രാജേഷ് (21) ആണ് മരിച്ചത്. സഹയാത്രികനായ തലപ്പുഴ ഗോദാവരി കോളനിയിലെ സുധീഷ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Read More

സുൽത്താൻ ബത്തേരിയിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി; പകരം ഡമ്മിയായ ഭാര്യ സ്ഥാനാർത്ഥി

സുൽത്താൻ ബത്തേരി: എൽഡിഎഫ് പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാർഥിയുടെ പത്രിക സൂഷ്മ പരിശോധയനിൽ തള്ളിയതോടെ സുൽത്താൻ ബത്തേരി നഗരസഭയിൽ ഡമ്മിയായ പത്രിക നൽകിയ സ്ഥാനാർഥിയുടെ ഭാര്യ സ്ഥാനാർഥിയായി. സുൽത്താൻ ബത്തേരി നഗരസഭയിലെ 35-ാം ഡിവിഷൻ കൈവട്ടാമൂലയിലെ ഇടതു സ്ഥാനാർത്ഥിയായ ഇല്ലത്ത് കോയയുടെ പത്രികയാണ് തള്ളിയത്. പകരം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഇല്ലത്ത് കോയയുടെ ഭാര്യ റഹ്‌മത്ത് കോയ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി. കോയയുടെ സ്ഥാനാർത്ഥിത്വം തള്ളിപോകാൻ കാരണമായത് ചെറുകിട കരാറുകാരനായ ഇയാൾക്ക് നിലവിൽ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തിക…

Read More

നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്‍ക്കിയച്ചന്‍ (73) നിര്യാതനായി

നടവയല്‍ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ റിട്ട. ക്ലര്‍ക്ക് ആലുങ്കല്‍താഴെ എ.സി.വര്‍ക്കിയച്ചന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളി സെമിത്തേരിയില്‍. ഭാര്യ: പി.പി. ഫിലോമിന ( റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്‌ക്കൂള്‍, നടവയല്‍). മക്കള്‍: രാജേഷ് (കല്‍പ്പറ്റ ഗ്രാമ ന്യായാലയ കോടതി, ), പരേതനായ സുജേഷ്. മരുമകള്‍: ഷിംജിത ( അധ്യാപിക, ജി.വി.എച്ച്.എസ്.എസ്., മാനന്തവാടി )

Read More