ബത്തേരി: തേനീച്ചയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹം വയനാട്ടിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ കോഴിക്കോടേക്ക് അയച്ചു. കേണിച്ചിറ അരിമുള പാൽനട പണിയ കോളനിയിൽ ചട്ടിയെന്ന ഗോപാലൻ (60) ആണ് ഞായറാഴ്ച മരിച്ചത്. ശനിയാഴ്ച വീടിന് സമീപത്തെ വയലിൽ വെച്ച് തേനീച്ച കുത്തിയ ഗോപാലനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. തുടർന്ന് കേണിച്ചിറ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ പോസ്റ്റ് മോർട്ടം ചെയ്യാതെ അസ്വാഭിവിക മരണമായതിനാൽ പോസ്റ്റുമോർട്ട നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തണമെന്നുള്ളതുകൊണ്ടാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയതെന്നാണ് വിശദീകരണം.
The Best Online Portal in Malayalam