Headlines

വിദ്യാർഥിയുടെ യൂണിഫോമിൽ ചെളി വെള്ളം തെറിപ്പിച്ച് KSRTC സ്വിഫ്റ്റ്; ചോദ്യം ചെയ്തതിന് അപായപ്പെടുത്താൻ ശ്രമം

ശരീരത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത വിദ്യാർഥിയെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ അരൂർ സ്വദേശി യദുകൃഷ്ണൻ ആണ് പരാതി നൽകിയത്. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. യദുകൃഷ്ണൻ കോളജിലേക്ക് പോകുന്ന വഴി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേഹത്ത് ചെളി തെറിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസ് അരൂർ ക്ഷേത്ര കവലയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. NH 66 ന്റെ പണി പൂർത്തിയാകുന്നതിനാൽ സ്ഥലത്ത് വലിയ ഗതാഗത…

Read More

തൃശൂരിൽ‌ തോരാമഴ; ചേലക്കരയിൽ മലവെള്ളപ്പാച്ചിൽ, സംസ്ഥാനപാത മുങ്ങി

തൃശൂർ ചേലക്കരയിൽ മലവെള്ളപ്പാച്ചിൽ. ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുന്നു. വനമേഖലയിൽ നിന്നും വലിയരീതിയിൽ വെള്ളം കുത്തിയൊലിച്ച് സംസ്ഥാനപാത മുങ്ങി. മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ കൂടുതൽ പൊലീസുകാരെ വിന്യസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ആവശ്യമെങ്കിൽ എൻഡിആർഎഫിന്റെ സഹായം കൂടി തേടാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിൽ നാല് മണിക്കൂറായി മഴ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുകയാണ്. അസുരൻകുണ്ട് മലനിരകളിൽ നിന്നാണ് ഇപ്പോൾ മലവെള്ളപ്പാച്ചിൽ…

Read More

‘ബില്ലിൽ ബാർകോഡ് ഉൾപ്പെടുത്തില്ല, കസ്റ്റമറുടെ പേരും ഫോൺ നമ്പറും വെക്കാറില്ല’; സാമ്പത്തിക തട്ടിപ്പിൽ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തെളിവെടുപ്പിനിടെ ‘ഓ ബൈ ഓസി’യിലെ മുൻ ജീവനക്കാരികൾ തട്ടിപ്പ് രീതി ക്രൈംബ്രാഞ്ചിനോട് വിവരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. മെഷീൻ ഉപയോഗിച്ചുള്ള ക്യു ആർ കോഡ് കൃത്രിമം റീ-ക്രിയേറ്റ് ചെയ്തു. വിനീത, രാധകുമാരി എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ല. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമര്‍…

Read More

കന്യാസ്ത്രീകളെ സ്വീകരിക്കാൻ പോയത് ബിജെപിയുടെ നിലപാടല്ല’; രാജീവ് ചന്ദ്രശേഖറിനെ തള്ളി VHP

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ തള്ളി വിഎച്ച്പി ദേശിയ നേതൃത്വം. കന്യാസ്ത്രീകളെ സ്വീകരിക്കാൻ പോയത് ബിജെപിയുടെ നിലപാടല്ലെന്ന് വിഎച്ച്പി ദേശീയ ജോയിന്റ് സെക്രട്ടറി ഡോ.സുരേന്ദ്ര ജയിൻ പറഞ്ഞു. സേവനത്തിന്റെ പേരിൽ മത പരിവർത്തനവും, മനുഷ്യ കടത്തും ലൗ ജിഹാദും പാടില്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും ഡോ.സുരേന്ദ്ര ജയിൻ വ്യക്തമാക്കി. ബിജെപിയുടെ നിലപാട് പാർലമെന്റിൽ ദുർഗ് എംപി വ്യക്തമാക്കിയിട്ടുണ്ട്. ‌ഭരണമുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവന്ന പാർട്ടിയാണ് ബിജെപി. ജാമ്യം…

Read More

‘അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ തെറ്റില്ല; കൊടുക്കുമ്പോൾ അർഹമാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല’; ശ്രീകുമാരൻ തമ്പി

വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ തെറ്റില്ല. ഒന്നര കോടി കൊടുക്കുമ്പോൾ അതിന് അവർ അർഹമാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. സ്ത്രീകളേയും ദളിത് വിഭാഗങ്ങളേയും അടൂർ ഗോപാലകൃഷ്ണൻ അപമാനിച്ചിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമ തമാശയല്ല, അതിനെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകണം. അവർക്ക് ഒരു മാസത്തെ ട്രെയിനിങ് കൊടുത്തതിന് ശേഷം അവരെ പണം എടുക്കാൻ നിയോഗിക്കുന്നത് ആണ് ശരിയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. അടൂർ സിനിമ രംഗത്തെ…

Read More

‘ട്രംപാ’ഘാതത്തിൽ വിപണി; സ്വർണവില കൂടി, രൂപയ്ക്ക് തിരിച്ചടിയായി താരിഫ് ഭീഷണി

ഇന്ത്യക്ക് മേലുള്ള പകരച്ചുങ്ക വർധനയുമായി മുന്നോട്ടുപോകുമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഫെഡറൽ റിസർവ് പലിശ കുറച്ചക്കുമെന്ന സൂചനയും വിവിധ വിപണികളെ ബാധിക്കുന്നത് പല മട്ടിലാണ്. ഫെഡ് സെപ്റ്റംബറിലും ഡിസംബറിലുമായി രണ്ട് തവണ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞത് സ്വർണവില കൂടാനിടയാക്കി. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. പവന് ഇന്ന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഒരു പവന്റെ വില മുക്കാൽ ലക്ഷത്തിന് 40 രൂപ മാത്രം കുറഞ്ഞ നിരക്കിലാണ്-…

Read More

‘മന്ത്രി കായിക പ്രേമികളോട് മാപ്പ് പറയണം; മെസിയെ കൊണ്ടുവരാൻ ശ്രമിക്കണം’; പിഎംഎ സലാം

ലിയോണൽ മെസി വരുമെന്ന് പറഞ്ഞു കായിക പ്രേമികളെ ആവേശത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കേരളത്തിലെ കായിക പ്രേമികളോടുള്ള വഞ്ചനയാണിത്. മെസിയെ കൊണ്ടുവരാൻ ശ്രമിക്കണം. അല്ലെങ്കിൽ കായികപ്രേമികളോട് മാപ്പ് പറയണമെന്നും പിഎംഎ സലാം പറഞ്ഞു. സർക്കാർ പറഞ്ഞ എന്ത് കാര്യമാണ് ചെയ്തതിട്ടുള്ളതെന്നും വാഗ്ദാനങ്ങൾ ഒന്ന് പോലും നടപ്പാക്കാറില്ലെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സ്ഥിരീകരിച്ചിരുന്നു. ഒക്ടോബറിൽ വരുമെന്നായിരുന്നു മന്ത്രിയും സം​ഘവും ആദ്യം…

Read More

ബിരിയാണി പ്രഖ്യാപനത്തിലൊതുങ്ങി; അങ്കണവാടി കുട്ടികളുടെ മെനു പരിഷ്കരണം നടപ്പായില്ല

സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് ബിരിയാണി നൽകാനുള്ള പ്രഖ്യാപനം നടപ്പായില്ല. മെനു പരിഷ്കരിച്ച് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി രണ്ട് മാസമായിട്ടും കുട്ടികൾക്ക് ബിരിയാണി ലഭ്യമായി തുടങ്ങിയില്ല. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് മാത്രമാണ് ഇപ്പോഴും ലഭിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. അധിക ഫണ്ട് ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ പറയുന്നു. മുട്ട ബിരിയാണി, പുലാവ് ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരുന്നത്. അങ്കണവാടിയിലെ ആയമാർക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പരിശീലനം നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഫണ്ട് അനുവദിക്കുമെന്നാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന…

Read More

ചേർത്തലയിലെ തിരോധാന പരമ്പര; പ്രതി സെബാസ്റ്റ്യന് അസാധാരണ കോൺഫിഡൻസെന്ന് പൊലീസ്

ചേർത്തലയിലെ കൊലപാതക പരമ്പരയിൽ ഇന്നലത്തെ തെളിവെടുപ്പിൽ കണ്ടെത്തിയ ലേഡീസ് ബാഗും കൊന്തയും നിർണായകം. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണ കോൺഫിഡൻസെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും. കെഡാവർ നായ എയ്ഞ്ചൽ ആണ് കൊന്ത കണ്ടെത്തിയത്. കുളത്തിൽ നിന്നാണ് ലേഡീസ് ബാഗ് കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഗ്രാനൈറ്റിനുള്ളിൽ ഒന്നുമില്ല. തറ കുഴിച്ച് നാലടി താഴ്ചയിൽ പരിശോധന നടത്തിയിരുന്നു. തെളിവെടുപ്പിനിടെ…

Read More

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും

പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകാൻ സാധ്യത. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം പാർലമെന്റിലും പുറത്തും കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം പാർലമെന്റിൽ ഇന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉന്നയിക്കും. ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഇനിയും വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. കായിക…

Read More