താത്കാലിക വി സി നിയമനത്തിലെ സുപ്രീംകോടതി ഇടപെടൽ സ്വാഗതാർഹം; മന്ത്രി പി രാജീവ്
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി സി നിയമനത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായെന്നും കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ്. സംസ്ഥാന സർക്കാരിന് അധികാരമുണ്ട് എന്നുള്ളതാണ് കോടതി ഇടപെടലിലൂടെ വ്യക്തമായത്. ചാൻസിലർക്ക് കേരളത്തിലെ അക്കാദമി സമൂഹത്തിൽ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും. അതുകൊണ്ടാണ് സർക്കാർ പട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് സുപ്രീംകോടതി പറയുന്നത് മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനത്തിലെ സർക്കാർ – ഗവർണർ തർക്കത്തിനാണ്…
