Headlines

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി; പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തി എന്നാണ് പരാതി. തെങ്കര ഡിവിഷൻ അംഗം ഗഫൂർ കോൽക്കളത്തിനെതിരെ നാട്ടുകാൽ പൊലീസ് കേസെടുത്തു. രണ്ടുവർഷങ്ങൾക്ക് മുമ്പാണ് പരാതി നൽകിയിരുന്നത്. തുടർന്ന് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. വ്യജ നിയമനം തരപ്പെടുത്തി എന്നതുൾപ്പെടെയുള്ള കേസുകളാണ് ഗഫൂറിനെതിരെ എടുത്തിരിക്കുന്നത്. അതേസമയം കരാർ വാഗ്ദാനം നൽകി പണം തട്ടിയെന്ന കേസിൽ മലപ്പുറത്തെ മുസ്ലിം…

Read More

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പുലർച്ചെ പന്ത്രണ്ടരയോടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അറിയിച്ചു അതേസമയം, ക്യാമ്പസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നിർദേശം സർവകലാശാല ഡീനുമാർക്കാണ് മന്ത്രി നിർദേശം നൽകിയത്. ഈ പരിപാടി സാമുദായിക സൗഹാർദ്ദം…

Read More

‘സാമുദായിക സ്പർധ വളർത്തും’; വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് എല്ലാ കോളജുകൾക്കും നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

കോളജ് കാമ്പസുകളിൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകി. ഈ പരിപാടി സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും സമൂഹത്തിൽ സ്പർധ വളർത്തുന്നതിനും കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ഈ ഉത്തരവ്. എല്ലാ കോളേജുകൾക്കും ഇത് സംബന്ധിച്ച അടിയന്തിര അറിയിപ്പ് നൽകണമെന്നും മന്ത്രി നിർദേശിച്ചു. ​ ​ഇന്ത്യാ വിഭജനത്തിന്റെ ഭീകരത ഓർക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14 ന് കേന്ദ്ര സർക്കാർ നടത്തുന്ന ദിനാചരണമാണ് വിഭജന ഭീതി ദിനാചരണം (Partition…

Read More

കേരളത്തിൽ എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി

കേരളത്തിൽ വിഭജനഭീതി ദിനം ആചരിക്കുമെന്ന് എബിവിപി.എല്ലാ ജില്ലകളിലും ഓരോ ക്യാമ്പസുകളിൽ പരിപാടി നടത്തുമെന്ന് ABVP സംസ്ഥാന കമ്മിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് ധനുവച്ചപുരം കോളേജിൽ രാവിലെ 11:30 മണിക്ക് വിഭജന ഭീതി ദിനം ആചരിക്കും. കാസർഗോഡ് കേരള കേന്ദ്ര സർവ്വകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ചു. പുലർച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. സർവ്വകലാശാലയിൽ ഇന്ന് മുഴുവൻ വിഭജന ഭീതി ദിനമായി…

Read More

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 13 പേർ മരിച്ചു, ഇന്ത്യക്കാരും ചികിത്സയിൽ

കുവൈറ്റിൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം. 63 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. 31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചു.മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക്…

Read More

വോട്ട് ക്രമക്കേടിൽ ബിജെപിയെ പ്രതിരോധത്തിലാക്കാനൊരുങ്ങി വി എസ് സുനിൽകുമാർ; കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടും

തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വാർത്താസമ്മേളനത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചത്. വോട്ട് ക്രമക്കേടിൽ ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് പുറത്തുവരാൻ സാധ്യതയുള്ളത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓരോ ബൂത്തിലും ക്രമക്കേടിലൂടെ ചേർത്ത വോട്ടുകളുടെ എണ്ണം കണക്കാക്കാനുള്ള…

Read More

പൊതു ഭരണ വകുപ്പിന് ഇനി അബ്കാരി കേസിൽ കസ്റ്റഡിയിലെടുത്ത കാർ ഉപയോഗിക്കാം; സർക്കാർ ഉത്തരവ്

അബ്കാരി കേസിൽ കണ്ടുകെട്ടിയ വാഹനം പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് ആവശ്യത്തിന് സൗജന്യമായി അനുവദിച്ച് സർക്കാർ. 2020-ൽ പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയ റെനോ കാപ്ച്ചർ (KL 13 AP 6876) എന്ന കാറാണ് പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവിട്ടത്ത്. നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള അബ്കാരി ചട്ടം 23 പ്രകാരമാണ് കണ്ടുകെട്ടിയ വാഹനം മറ്റൊരു സർക്കാർ വകുപ്പിന് സൗജന്യമായി അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു….

Read More

ഞെട്ടിച്ച് അവസാന നിമിഷത്തെ തിരിച്ചുവരവ്; യുവേഫ സൂപ്പര്‍ കപ്പ് തൂക്കി പിഎസ്ജി

യുവേഫ സൂപ്പര്‍ കപ്പില്‍ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടന്‍ഹാം ഹോട്സ്പറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. മത്സരം അവസാനിക്കാന്‍ അഞ്ച് നിമിഷം മാത്രം അവശേഷിക്കെ രണ്ട് ഗോളിന് പിന്നിലായിരുന്നു പിഎസ്ജി. കിരീട നേട്ടത്തിലേക്ക് മിനിറ്റുകളുടെ ദൂരം മാത്രം ബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ കൊറിയന്‍ താരം കാങ് ഇന്‍ ലി 85-ാം മിനിറ്റിലും പോര്‍ച്ചുഗല്‍ താരം ഗോണ്‍കാലോ റാമോസ് 94-ാം മിനിറ്റിലും…

Read More

കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ; ആലുവയിലെ വീട്ടിൽ അന്ന് എത്തിയവരെ ചോദ്യം ചെയ്യും, പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്തശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകും എന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്….

Read More