Headlines

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രിയിൽ

സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാനാണ് കെ.പി.സി.സി നിർദേശം. എല്ലാ ജില്ലകളിലും രാത്രി എട്ടുമണിക്കാണ് മാർച്ച്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വയനാടും പ്രതിപക്ഷ നേതാവ് വി.ഡി…

Read More

കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി

കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. അസം സ്വദേശി പ്രസൻജിത്ത് ആണ് പിടിയിലായത്. ഫറോക്കിൽ സ്കൂളിൻ്റെ ശുചിമുറിക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ കോടതിയൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി വൈദ്യപരിശോധനയ്ക്ക്ശേഷം സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പോക്സോ കേസിലെ പ്രതി ചാടിപ്പോയത്. പോലീസ് സ്റ്റേഷൻ്റെ പുറകിലൂടെയാണ് പ്രതി ചാടിപ്പോയത്. പ്രതിയെ രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ, വിലങ്ങണിയിച്ച് ബെഞ്ചിലിരുത്തിയിരിക്കുകയായിരുന്നു. ഈ സമയം പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.

Read More

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

Read More

ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാൻ കേന്ദ്രത്തിൻ്റെ ആഹ്വാനം; സർക്കാരും ​ഗവർണറും തമ്മിൽ ഭിന്നതരൂക്ഷം, തലസ്ഥാനം അതീവ സുരക്ഷാ വലയത്തിൽ

തിരുവനന്തപുരം: ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കടുത്ത നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. നിർദേശം പാലിക്കരുതെന്ന് കോളേജുകള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുകയാണ് സർക്കാര്‍. പരിപാടി നടത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐയുടേയും കെഎസ്‍യുവിൻ്റേയും നിലപാട്. വിഭജന ഭീതി ദിനം ആചരിക്കുന്നതിനെ ചൊല്ലി ഗവർണറും കേരള സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് വിസിമാർക്ക് വീണ്ടും ഗവർണർ കത്തയച്ചിരുന്നു. എന്നാൽ ഒരു പരിപാടിയും നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്നാണ് എസ്എഫ്ഐയുടെയും…

Read More

പി വി അൻവർ 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെ എഫ് സിയിൽ വിജിലൻസ് പരിശോധന

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അൻവർ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി (Kerala financial corporation) ഓഫീസിൽ വിജിലൻസ് പരിശോധന. 2015 ൽ കെ എഫ് സിയിൽ നിന്ന് 12 കോടി കടം വാങ്ങിയ പി വി അൻവർ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോൾ തിരികെ നൽകാനായുള്ളത് 22 കോടി രൂപയാണ്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോൾ വിജിലൻസ്…

Read More

വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശം; സർക്കാർ-ഗവർണർ പോര് മുറുകുന്നു

നാളെ വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് മുറുകുന്നു. ദിനാചരണം കലാലയങ്ങളിൽ നടപ്പാക്കില്ലെന്ന് ഉന്നത വിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു വ്യക്തമാക്കി. മന്ത്രിയുടെ നിലപാട് ഗവർണറെ അനുകൂലിക്കുന്ന വിസിമാർ തള്ളി. ദിനാചരണം നടത്തിയാൽ തടയുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും അറിയിച്ചു. ഇന്ത്യ- പാക്ക് വിഭജനത്തിൻ്റെ ഓർമകളിൽ സെമിനാറുകളും, നാടകങ്ങൾ ഉൾപ്പെടെ കോളേജുകളിൽ സംഘടിപ്പിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ വിസിമാർക്ക് നൽകിയ നിർദേശം. എന്നാൽ സംസ്ഥാനത്തെ കാലാലയങ്ങളിൽ വിഭജന ഭീതി ദിനം നടപ്പാവില്ലെന്ന് ഉന്നത വിദ്യാഭ്യാസ…

Read More

‘ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണം’; ഹൈക്കോടതി

ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദ​ഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ്…

Read More

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച്

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. എല്ലാ ഡി.സി.സികളുടെയും നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കെസി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ വയനാട്ടിലും പ്രതിപക്ഷ നേതാവ് എറണാകുളത്തും മാർച്ചിൽ പങ്കെടുക്കും. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

എസ്. ജയ്ശങ്കർ റഷ്യയിലേക്ക്; പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തയാഴ്ച റഷ്യ സന്ദർശിക്കും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയശങ്കർ ചർച്ച നടത്തും. അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി ദിവസങ്ങൾക്കകമാണ് സന്ദർശനം. ഓഗസ്റ്റ് 20-21 തീയതികളിൽ ആയാണ് മോസ്കോ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും വിദേശ കാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. പുടിന്റ ഇന്ത്യ സന്ദർശനവും ഈ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോ വലിന്റ സന്ദർശനത്തിന്…

Read More

ഒരു വീട്‌ നമ്പറിൽ 327 വോട്ടുകൾ; CPIM വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു’; എംകെ മുനീർ

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മാറാട് ഒരു വീട്‌ നമ്പറിൽ 327 വോട്ടുകൾ ചേർത്തു. സി.പിഐഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയ്ക്കും മുസ്ലിം ലീ​ഗ് പരാതി നൽകി. 49/49 എന്നതാണ് കെട്ടിട നമ്പർ. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവർത്തിക്കുന്നത്. വാടകയ്ക്ക്…

Read More