തൃശൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് വിജയലക്ഷ്മി
തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല.പുത്തൻചിറ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഫലമുണ്ടായില്ല. അഞ്ചാം തീയതി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസാന തീയതി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനൊന്നാം വാർഡിലെ വോട്ട് വെട്ടിയതോടെ വോട്ടർ പട്ടികയിൽ പേരില്ലാത്ത സ്ഥിതിയിലായിരുന്നു സ്ഥാനാർഥി വിജയലക്ഷ്മി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് പുന പരിശോധിക്കുകയും പതിനാറാം വാർഡിൽ വോട്ട് പുനസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. എന്നാൽ വോട്ടർപട്ടികയിൽ പേര്…
