‘വീട്ടിൽ എല്ലാവരും ദുഃഖിതർ, മക്കൾ ഒരു നിലയിലും ആയില്ല’ ആത്മഹത്യ ചെയ്‌ത BJP കൗൺസിലർ തിരുമല അനിലിന്റെ ഫോൺ സംഭാഷണം പുറത്ത്
ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യയിൽ അനിലിൻ്റെ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളുമായുള്ള അനിലിന്റെ സംഭാഷണമാണ് പുറത്തുവന്നത്. നിക്ഷേപകൻ്റെ മകളോട് പൊലീസിനെ സമീപിക്കാൻ തിരുമല അനിൽ നിർദേശിച്ചു. താൻ നേരിടുന്ന ദയനീയ അവസ്ഥ അനിൽ വിവരിക്കുന്നു. ആഹാരം കഴിക്കാനോ ഉറങ്ങാനോ ആകുന്നില്ല. താൻ പകുതിയായി മാറി. വീട്ടിൽ എല്ലാവരും ദുഃഖിതർ. മക്കൾ ഒരു നിലയിലും ആയില്ല. അനിലിൻ്റെ നിർദേശം അനുസരിച്ചാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. സമ്മർദ്ദത്തിനിടയിലും നിക്ഷേപകരെ അനിൽ സഹായിക്കാൻ ഒരുങ്ങി ….
