രോഹിത് ശർമ അടക്കം അഞ്ച് കായിക താരങ്ങൾക്ക് ഖേൽരത്‌ന പുരസ്‌കാരം; ഇഷാന്തിനും ദ്യൂതി ചന്ദിനും അർജുന
ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് കായിക താരങ്ങൾക്ക് പരമോന്നത ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരം ലഭിക്കും. ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ, ടേബിൽ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിംക്‌സ് താരം തങ്കവേലു മാരിയപ്പൻ എന്നിവർക്കാണ് രോഹിതിനെ കൂടാതെ ഖേൽരത്‌ന സച്ചിനും ധോണിക്കും കോഹ്ലിക്കും ശേഷം ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത്. ഏഷ്യൻ ഗെയിംസ് ഗുസ്തിയിലെ സ്വർണമാണ്…