ശബരിമല സ്വർണക്കൊള്ള: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് SIT

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ.മുദ്രവച്ച കവറിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് കൈമാറിയത്. എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. അടച്ചിട്ട മുറിയിലാണ് കേസിന്റെ വിശദാംശങ്ങൾ ദേവസ്വം ബെഞ്ച് പരി​ഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതായിരിക്കും മുന്നോട്ടുകൊണ്ടുപോകുക. ശബരിമലയിൽ നടന്നത് സ്വർണക്കവർച്ചയെന്ന എസ്‌ഐടിയുടെ വിലയിരുത്തൽ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റിനുള്ള സാധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ അടങ്ങിയ റിപ്പോർട്ട് ആണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടായിരിക്കും…

Read More

പിണറായി വിജയൻ മോദിയുടെ കാവൽ മുഖ്യമന്ത്രി, SFI പ്രച്ഛന്ന വേഷം കെട്ടുന്നവരായി മാറി; KSU പോരാട്ടം കടുപ്പിക്കും: അലോഷ്യസ് സേവ്യർ

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് അടിയറവ് വെക്കാനാണ് സർക്കാർ നീക്കമെന്ന് കെഎസ്‌യു. ആർ.എസ്.എസുമായി ഡീൽ ഉറപ്പിച്ചോ എന്നതിൽ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് പറഞ്ഞ് സർക്കാരിന് വർഷങ്ങൾക്ക് ശേഷം നയ വ്യതിയാനം വന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രച്ഛന്ന വേഷം കെട്ടുന്നവരായി മാറി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിലൂടെ സംഘപരിവാർ അജണ്ടയെ സി.പി.ഐ.എം അംഗീകരിക്കുന്നു. ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും പ്രീതിപ്പെടുത്തുകയാണ് പിണറായി വിജയൻ. പിണറായി വിജയൻ നരേന്ദ്ര മോദിയുടെ കാവൽ…

Read More

അട്ടപ്പാടിയിലെ കർഷകന്റെ ആത്മഹത്യ; അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം

അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ. കാലങ്ങളായി അട്ടപ്പാടി മേഖലയിലെ കർഷകർക്ക് നേരെയുണ്ടാകുന്ന സമാന അനുഭവങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. പൊലീസിനെ മറികടന്ന് വില്ലേജ് ഓഫീസിലെ ഗെയ്റ്റ് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. ബി ജെ പിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. റവന്യൂ വകുപ്പിനെതിരെ വലിയ രീതിയിലുള്ള ആരോപണമാണ് കൃഷ്ണസ്വാമിയുടെ കുടുംബം ഉയർത്തുന്നത്. വില്ലേജ്…

Read More

പൊലീസുകാരുടെ പിരിച്ചുവിടൽ; മുഖ്യമന്ത്രി പറഞ്ഞ 144 പേരുടെ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല

പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. പിരിച്ചുവിട്ടവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പോലീസ് ആസ്ഥാനത്തു നിന്നുള്ള മറുപടി. 2016 ന് ശേഷം 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് പക്ഷേ പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ല.. എത്ര പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു, 2016 ന്…

Read More

‘ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടികളുടെ ലാഭമുണ്ടാക്കി; ഇ‍ന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ കത്ത്

ഇ‍ന്ത്യന്‍ ജനതയ്ക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയുടെ കത്ത്. ഓപ്പറേഷൻ സിന്ദൂർ അടക്കം പരാമർശിച്ചാണ് കത്ത്.ഭാരതം ധാർമികത ഉയർത്തിപ്പിടിക്കുക മാത്രമല്ല അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. ഓപ്പറേഷൻ സിന്ധൂരിൽ ഇന്ത്യ നീതി ഉയർത്തിപ്പിടിക്കുകയും അനീതിക്കെതിരെ പ്രതികാരം ചെയ്യുകയും ചെയ്തു. നക്സലിസവും മാവോയിസ്റ്റ് ഭീകരതയും വേരോടെ പിഴുതെറിയപ്പെട്ട ജില്ലകളിൽ ഇത്തവണ ദീപാവലി വിളക്കുകൾ തെളിഞ്ഞു. മാവോയിസ്റ്റ് ഭീഷണി കാരണം വെളിച്ചമെത്താത്ത പല പ്രദേശങ്ങളിലും ഇത്തവണ വെളിച്ചമെത്തിയെന്നും കത്തില്‍ പറയുന്നു. ജിഎസ്ടി പരിഷ്കരണം ജനങ്ങൾക്ക് കോടികളുടെ ലാഭമുണ്ടാക്കി.സ്വദേശി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം.ശ്രീരാമൻ…

Read More

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട മുറിയിൽ ആയിരിക്കുമെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാണുള്ളത്. കേസിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ എന്തൊക്കെ വിവരങ്ങൾ ലഭിച്ചു എന്നകാര്യങ്ങളടക്കം ഇന്ന് പ്രത്യേക അന്വേഷണംസംഘം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉണ്ടാകും. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്….

Read More

ക്ഷേത്ര ഉത്സവത്തിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കി; യുവാക്കളെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസുകാർക്ക് മർദനം

ആലപ്പുഴയിൽ പൊലീസുകാർക്ക് മർദനം. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയായിരുന്നു മർദനം ഏറ്റത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരുക്ക്. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കൾ സംഘം ചേർന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലിസുകാർ ആശുപത്രിയിൽ ചികിത്സ തേടി. പുളിങ്കുന്ന് പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ ഹസീർഷ. ചേർത്തല സ്റ്റേഷനിലെ സിപിഒ സനൽ എന്നിവർക്കാണ് പരുക്കേറ്റത്.

Read More

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണു വിട്ടയച്ചത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. ഇന്നലെയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു. സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് എസ്ഐടി. ശബരിമല സന്നിധാനത്ത്…

Read More

മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ പ്രധാന ആശങ്ക, വൈകുന്നേരങ്ങളിലെ ഇടിമിന്നൽ അപകടകരം; മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി

സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന ഇടങ്ങളിൽ മഴയുടെ അളവ് കൂടുതലായിരിക്കും എന്നതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ അപകടകരം. ഇടിമിന്നലിൽ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ ആണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ രാജൻ അറിയിച്ചു. അതേസമയം സംസ്ഥാനത്ത്…

Read More

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി; ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്

കൊല്ലത്ത് വീണ്ടും സിപിഐയിൽ പൊട്ടിത്തെറി. കൂടുതൽ പേർ പാർട്ടി വിടുന്നു. ദേശീയ നേതാവിന്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസിലേക്ക്. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. മുൻ സംസ്ഥാന കൌൺസിൽ അംഗവും AITUC ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മീനാങ്കൽ കുമാറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം CPIയിലെ കൂട്ടരാജി.മീനാങ്കൽ എ,ബി ബ്രാഞ്ചുകളിൽ അംഗങ്ങളായ 40 പേർ രാജിവെച്ചു. AITUC ഹെഡ് ലോഡ് യൂണിയനിൽ അംഗങ്ങളായ 30 പേരും…

Read More