ലോക്ഡൗൺ കാലത്തും അറിവിന്റെ നൂതന തലം തേടി വിദ്യാർത്ഥികൾ
കൊറോണ എന്ന മഹാമാരിക്കിടയിലും അറിവിന്റെ പുതിയ പാത തെളിച്ച് ശ്രദ്ധേയരാവുകയാണ് കേപ്പിനു കീഴിലെ തിരുവനന്തപുരം മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ബി.ടെക് വിദ്യാഭ്യാസത്തിനു ശേഷം ലഭ്യമാകുന്ന പഠനരീതികളെയും തൊഴിലവസരങ്ങളെയും പറ്റി സംഘടിപ്പിക്കുന്ന വെബിനാറിൽ കോളേജിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ വെബിനാറിന് ആഗസ്‌റ്റ് ഏഴിനാണ് തുടക്കമിട്ടത്. സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും അധ്യാപകരും സംയുക്തമായി ചേർന്ന് തുടക്കമിട്ട വെബിനാറിൽ പ്രഗല്ഭരായ ഒട്ടേറെ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നുണ്ട്….