Headlines

‘പിണറായിയുടെ 10 വർഷത്തെ ഭരണം അപകടം’; പ്രമേയം പാസ്സാക്കി BJP സംസ്ഥാന സമിതി യോഗം

എൽഡിഎഫ് ഭരണത്തിനെതിരെ പ്രമേയം പാസ്സാക്കി ബിജെപി സംസ്ഥാന സമിതി യോഗം. ഏഴ് പതിറ്റാണ്ടായി കേരളത്തെ തകർത്ത മുന്നണികളെ പരാജയപ്പെടുത്തി നാടിന്റെ വികസനം ബിജെപി സാധ്യമാക്കുമെന്ന് പ്രമേയത്തിൽ പറയുന്നു. പിണറായിയുടെ 10 വർഷത്തെ ഭരണം അപകടം, അരാജകത്വം, ജനാധിപത്യവിരുദ്ധം എന്ന് പ്രമേയത്തിൽ പറയുന്നു.

പിണറായി സർക്കാരുമായി കോൺഗ്രസ് സന്ധി ചെയ്യുന്നുവെന്ന് പ്രമേയത്തിൽ വിമർശനം. മോദിയുടെ വികസന കാഴ്ചപ്പാടിനൊപ്പം മുന്നേറണമെന്ന് പ്രമേയത്തൽ ആവശ്യപ്പെടുന്നു. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ചും പ്രമേയത്തിൽ പരാമർശം. കേരളത്തിൽ അധികാരം പിടിക്കണം. മാറി മാറി ഭരിച്ച സിപിഎമ്മും കോൺഗ്രസും പ്രചരിപ്പിക്കുന്ന നുണ പൊളിക്കണം. ആ രാഷ്ട്രീയത്തിൻ്റെ കാലം കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സമിതി യോ​ഗത്തിൽ പ്രമേയം പാസാക്കിയിരിക്കുന്നത്.

പത്ത് കൊല്ലത്തെ സി പി ഐഎം ഭരണം അനാസ്ഥയുടെത്. അയ്യപ്പൻമാരെ ദ്രോഹിച്ച സിപിഐഎം അയ്യപ്പ സംഗമം നടത്തുന്നു. ജനങ്ങൾക് വേണ്ടി ഒന്നും ചെയ്യാത്ത സിപിഐഎം വികസന സദസ് സംഘടിപ്പിക്കുന്നു. സിപി ഐഎം തകരുമ്പോൾ ഭരണം പിടിക്കാൻ നിൽക്കുകയാണ് കോൺഗ്രസ്. ഒക്കെട്ടായി നിന്ന് ഗൃഹ സമ്പർക്കം നടപ്പിലാക്കണം. പാർട്ടിയെ ജയിപ്പിക്കണം മാറാത്തത് ഇനി മാറും. ബി ജെ പി വികസിത കേരളം സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറ‍ഞ്ഞു.