സ്വര്‍ണക്കടത്ത്: റിമാന്‍ഡിലായ ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ചട്ടം അനുസരിച്ചാണ് തീരുമാനം. ബോസ്റ്റണ്‍ സ്‌കൂളില്‍ സജ്ജീകരിച്ച ജയില്‍ വകുപ്പിന്റെ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് നിലവില്‍ ശിവശങ്കറിനെ പാര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കോടതിയില്‍ വൈകീട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇഡിയുടെ വാഹനത്തിലാണ് ശിവശങ്കറെ കാക്കനാട്ടേക്ക് കൊണ്ടുപോയത്. കേന്ദ്ര പോലിസ് അകമ്പടി സേവിച്ചു. കൊവിഡ് പരിശോധനയ്ക്കായി നേരത്തേതന്നെ സാംപിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം വന്നശേഷമേ…