‘കേരളം ഭരിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണം; കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ല’; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുമില്ല. കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത്. ഇന്ത്യ ഭരിക്കുന്നവർ എല്ലാവരേയും ഒരു പോലെ കാണണം.എല്ലാ ആനുകൂല്യങ്ങളും എല്ലാവർക്കും നൽകണം. വർഗീയത നമ്മെ തൊട്ടുതീണ്ടാൻ പാടില്ല. മറ്റ് മതത്തിലുള്ള മനുഷ്യരെ നാം തെറി പറയാറില്ല. ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ല. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈ കൊടുക്കില്ല. കേരളം ഭരിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും മനുഷ്യരെ…
