ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ തള്ളി മുഖ്യമന്ത്രി; ‘സിപിഐ വഞ്ചന കാട്ടുമെന്ന് കരുതുന്നില്ല’
സിപിഐക്ക് എതിരായ ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ വെളളാപ്പളളിയെ തളളി പറഞ്ഞും അദ്ദേഹത്തെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ചും മുഖ്യമന്ത്രി. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് വെളളാപ്പളളിയെ തളളിപറഞ്ഞത്. എന്നാല്‍ കാറില്‍ കയറ്റില്ലെന്ന് പറയാന്‍ താന്‍ ബിനോയ് വിശ്വമല്ല പിണറായി വിജയനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. (CM Pinarayi vijayan’s replay to vellappally natesan’s remark on cpi) സിപിഐയെ ചതിയന്‍ ചന്തുവെന്ന് വിളിച്ച വിഷയത്തില്‍ വെളളാപ്പളളി നടേശനെ പൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചതിയന്‍ ചന്തുവെന്ന…
