സംസ്ഥാനത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിറ്റൂര്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായ കെ കൃഷ്ണന്‍ കുട്ടി ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇനി താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തനിക്ക് പ്രായമായെന്നും, ഇനി വിശ്രമം ആവശ്യമാണെന്നുമാണ് കൃഷ്ണന്‍ കുട്ടിയുടെ നിലപാട്. ചിറ്റൂരിന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ച പേരാണ് കെ കൃഷ്ണന്‍ കുട്ടിയുടേത്. ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് എന്ന നിലയിലും കര്‍ഷക പ്രതിനിധി എന്ന നിലയിലും ശ്രദ്ധേയനായ കെ കൃഷ്ണന്‍ കുട്ടിയും കെ അച്യുതനുമായിരുന്നു ചിറ്റൂരില്‍ എം എല്‍ എയായിരുന്നു. യു ഡി എഫില്‍ നിന്നും എ അച്യുതനും, എല്‍ ഡി എഫില്‍ നിന്നും കെ കൃഷ്ണന്‍ കുട്ടിയും തമ്മിലായിരുന്നു ദീര്‍ഘകാലം പോരാട്ടം. ഇടവിട്ട് ഇരുവരും വിജയം കൊയ്തു. കഴിഞ്ഞ മൂന്നു ടേമായി ചിറ്റൂരില്‍ കെ കൃഷ്ണന്‍ കുട്ടിയുടെ കുത്തകയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് കെ കൃഷ്ണന്‍കുട്ടി മത്സരരംഗത്തുനിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 81 വയസ് പിന്നിട്ട കെ കൃഷ്ണന്‍കുട്ടി യുവാക്കള്‍ക്കായാണ് മത്സരരംഗത്തുനിന്നും മാറുന്നത്. പൊതു പ്രവര്‍ത്തകര്‍ക്ക് വിരമിക്കല്‍ പ്രായം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കെ കൃഷ്ണന്‍ കുട്ടി പ്രായാധിക്യത്തിന്റെ പേരില്‍ സ്വയം ഒഴിയുന്നത്. ജനപ്രതിനിധിയാവുന്നതിന് പ്രായം ഒരു മാനദണ്ഡമാക്കുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കെ കൃഷ്ണന്‍ കുട്ടി ഒരു മാതൃകയാണ്.
മന്ത്രി കെ കൃഷ്ണന്‍കുട്ടി ഒരു മാതൃകയാവുമോ? ഇനി മത്സരിക്കില്ലെന്ന പ്രഖ്യാപനം ആരൊക്കെ നടത്തും?
സംസ്ഥാനത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിറ്റൂര്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായ കെ കൃഷ്ണന്‍ കുട്ടി ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇനി താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തനിക്ക് പ്രായമായെന്നും, ഇനി വിശ്രമം ആവശ്യമാണെന്നുമാണ് കൃഷ്ണന്‍ കുട്ടിയുടെ നിലപാട്. ചിറ്റൂരിന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ച പേരാണ് കെ കൃഷ്ണന്‍ കുട്ടിയുടേത്. ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് എന്ന നിലയിലും കര്‍ഷക പ്രതിനിധി എന്ന നിലയിലും ശ്രദ്ധേയനായ കെ കൃഷ്ണന്‍ കുട്ടിയും കെ അച്യുതനുമായിരുന്നു ചിറ്റൂരില്‍ എം എല്‍ എയായിരുന്നു. യു ഡി എഫില്‍ നിന്നും എ അച്യുതനും, എല്‍ ഡി എഫില്‍ നിന്നും കെ കൃഷ്ണന്‍ കുട്ടിയും തമ്മിലായിരുന്നു ദീര്‍ഘകാലം പോരാട്ടം. ഇടവിട്ട് ഇരുവരും വിജയം കൊയ്തു. കഴിഞ്ഞ മൂന്നു ടേമായി ചിറ്റൂരില്‍ കെ കൃഷ്ണന്‍ കുട്ടിയുടെ കുത്തകയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് കെ കൃഷ്ണന്‍കുട്ടി മത്സരരംഗത്തുനിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 81 വയസ് പിന്നിട്ട കെ കൃഷ്ണന്‍കുട്ടി യുവാക്കള്‍ക്കായാണ് മത്സരരംഗത്തുനിന്നും മാറുന്നത്. പൊതു പ്രവര്‍ത്തകര്‍ക്ക് വിരമിക്കല്‍ പ്രായം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് കെ കൃഷ്ണന്‍ കുട്ടി പ്രായാധിക്യത്തിന്റെ പേരില്‍ സ്വയം ഒഴിയുന്നത്. ജനപ്രതിനിധിയാവുന്നതിന് പ്രായം ഒരു മാനദണ്ഡമാക്കുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കെ കൃഷ്ണന്‍ കുട്ടി ഒരു മാതൃകയാണ്. (Which political figures will declare they are not seeking reelection?)
പലപ്പോഴും സീറ്റ് നഷ്ടപ്പെടുമെന്ന ഭയത്താലാണ് സിറ്റിംഗ് എം എല്‍ എമാരെ മാറ്റാന്‍ പാര്‍ട്ടി നേതൃത്വം മടികാണിച്ചിരുന്നത്. മരണമടയുന്ന ജനപ്രതിനിധികളുടെ അടുത്ത ബന്ധുക്കളെ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്തുകയെന്ന തന്ത്രവും വ്യാപകമാണ്. താന്‍ വിരമിച്ചാലും സീറ്റ് പാര്‍ട്ടി നിലനിര്‍ത്തുമെന്നും, ചിറ്റൂര്‍ ഇടത് കോട്ടയായിതന്നെ തുടരുമെന്നുമാണ് കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കുന്നത്. ഓരോ നേതാക്കളും കേരളത്തില്‍ ഓരോ സീറ്റുകള്‍ കുത്തകയാക്കുകയും മറ്റാര്‍ക്കും സീറ്റു നല്‍കാതിരിക്കുകയും ചെയ്യുകയെന്നതാണ് പതിവു രീതി. സിപിഐഎം, സിപിഐ എന്നീ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഒഴികെ മറ്റെല്ലാവരും ഈ രീതിയാണ് തുടരുന്നത്. പാലായില്‍ കെ എം മാണിയും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണ പിള്ള, നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ്, പി ജെ ജോസഫ്, തിരുവല്ലയില്‍ മാത്യു ടി തോമസ് തുടങ്ങിയ നേതാക്കള്‍ നിയമസഭാമണ്ഡലം കുത്തകയായി കൊണ്ടു നടന്നവരായിരുന്നു. മുസ്ലീം ലീഗിലും ഇതാണ് പതിവ് രീതി. ലഭിച്ച സീറ്റുകള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന നിരവധി നേതാക്കള്‍ ലീഗിലുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയ നിരവധി ലീഗ് നേതാക്കള്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.പാലായില്‍ കെ എം മാണിയുടെ മരണത്തോടെയാണ് കുത്തക അവസാനിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ വിജയിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മത്സരിക്കാനെത്തിയെങ്കിലും മാണി സി കാപ്പനോട് തോല്‍ക്കുകയായിരുന്നു. തൊടുപുഴയില്‍ പി ജെ ജോസഫ് അടുത്തതവണ മാറുമെന്നാണ് വിവരം. മകന്‍ അപുവിനെ സ്ഥാനാര്‍ഥിയായി കൊണ്ടുവരുമെന്നും കേള്‍ക്കുന്നു. നിലമ്പൂരില്‍ ആര്യാന്‍ മാറിയപ്പോളാണ് കുത്തക അവസാനിച്ചത്. ഒന്‍പതുവര്‍ഷത്തിന് ശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എയായി. ഉമ്മന്‍ ചാണ്ടിയുടെ മരരണശേഷം പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എയായതാണ് ഒരു തലമുറ മാറ്റം. ദീര്‍ഘകാലം അടൂര്‍ എംഎല്‍എയായിരുന്നു കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അടൂര്‍ സംവരണ മണ്ഡലമായതോടെ അദേഹം പിന്നീട് കോട്ടയം സ്വന്തം തട്ടകമാക്കിമാറ്റുകയായിരുന്നു. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് പേരാവൂര്‍ മണ്ഡലം സ്വന്തം തട്ടകമായി സൂക്ഷിക്കുകയാണ്.
പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷാണ് മാവേലിക്കര ലോക്സഭാമണ്ഡലത്തിന്റെ കുത്തക കാക്കുന്ന കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാക്കളായ കെ സി ജോസഫ് ഇരിക്കൂറില്‍ സ്ഥിരം സ്ഥാനാര്‍ഥിയായിരുന്നു. കഴിഞ്ഞ തവണയാണ് ഇതിനൊരു മാറ്റമുണ്ടായത്. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എം കെ പ്രേമചന്ദ്രനും, തിരുവനന്തപുരത്ത് ശശി തരൂരും തുടര്‍ച്ചയായി മത്സരിച്ച് വിജയിക്കുന്നുണ്ട്. സീറ്റ് ലഭിക്കാതെ പോയതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ടുപോയ നിരവധി നേതാക്കളുണ്ട്. എറണാകുളം സ്വന്തം തട്ടകമാക്കിയ പ്രൊഫ. കെ വി തോമസ് പാര്‍ട്ടിയോട് വിടപറഞ്ഞതും ഇടതുപാളയത്തിലെത്തിയതും സീറ്റു നിഷേധിച്ചതിന്റെ പേരിലായിരുന്നു.
മന്ത്രിയും എലത്തൂരില്‍ നിന്നും തുടര്‍ച്ചയായി മൂന്നു തവണ എം എല്‍ എയായ എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്‍ വീണ്ടും ജനവിധി തേടുമോ എന്നാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തവണ പ്രായപരിധിയില്‍ ഇളവുനല്‍കി വീണ്ടും ധര്‍മ്മടത്തുനിന്നും മത്സരിപ്പിക്കുമെന്നും, ഇടതു മുന്നണിയെ അദേഹം തുടര്‍ന്നും നയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സിപിഐഎമ്മില്‍ ചിലര്‍ക്കൊക്കെ രണ്ടു ടേം നിബന്ധനയിലും ഇളവുണ്ടാവും. എന്തായാലും അമ്പത് ശതമാനം യുവാക്കളും സ്ത്രീകളുമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെന്നാണ് വി ഡി സതീശന്റെ പ്രഖ്യാപനം. ഈ തീരുമാനം നടപ്പായാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ സ്ഥിരം മുഖങ്ങളില്‍ മാറ്റം വന്നേക്കാം.






