Headlines

ആശ പ്രവര്‍ത്തകരെ നേരിടുന്നത് ശത്രുക്കളെ പോലെ, ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം’; വി.ഡി സതീശൻ

ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇന്നത്തെ മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യു.ഡി.എഫ് സെക്രട്ടറി സി.പി ജോണിനെയും…

Read More

‘പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിക്കുന്നു, സൈബർ പൊലീസ് ശ്രദ്ധിക്കുക’; ജി.സുധാകരന്‍

തന്റെ പേരില്‍ വ്യാജ അസഭ്യ കവിത പ്രചരിപ്പിക്കുന്നതായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരന്‍. ഇത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സൈബര്‍ പൊലീസ് ഇത് ശ്രദ്ധിക്കണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് താന്‍ അയച്ച കവിത എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

Read More

‘പിഎം ശ്രീ കേരളം നടപ്പാക്കില്ല; സിപിഐഎം ആര്‍എസ്എസ് പരിപാടിയെ പിന്തുണയ്ക്കാന്‍ പോകുന്നില്ല’; ബിനോയ് വിശ്വം

കേന്ദ്രവിദ്യഭ്യാസ പദ്ധതി പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി സിപിഐഎം മുന്നോട്ടുപോകുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഒരേ കാഴ്ചപ്പാടാണ് വിഷയത്തിലുള്ളത്. ആ കാഴ്ചപ്പാട് എന്‍ഇപി ( ദേശീയ വിദ്യാഭ്യാസ നയം) എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ സാധ്യമല്ല എന്നാണ്. ഫണ്ടും എന്‍ഇപിയും തമ്മില്‍ ബന്ധമുണ്ട്. എന്‍ഇപിയുടെ സ്‌കീം പൂര്‍ണമായി നടപ്പിലാക്കാതെ ഫണ്ട് കിട്ടില്ലെന്ന് അവര്‍…

Read More

കുത്തനെ വീണ് സ്വർണവില, 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വർണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു…

Read More

പി എം ശ്രീ – നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിരോധം തീര്‍ക്കാന്‍ ശാസ്ത്ര സാഹിത്യപരിഷത്തും

പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐയും കേരള ശാസ്ത്ര സാഹിത്യ പരിഷതും എതിര്‍പ്പുകളുമായി രംഗത്തെത്തിയതോടെ പ്രതിരോധത്തിലായി സിപിഐഎം. ഇടത് നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുന്ന പിഎംശ്രീ പദ്ധതി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. ഇടത് നയം പിന്തുടരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയും പിഎംശ്രീ പദ്ധതിക്കെതിരെ പരസ്യമായി രംഗത്തുവന്നത് സിപിഐഎമ്മിനേ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്….

Read More

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് ധനസഹായം നൽകും; മന്ത്രിസഭ യോഗത്തിൽ തീരുമാനം

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്ക് ധനസഹായം നൽകും. ഇതിനുള്ള അനുമതി മന്ത്രിസഭായോ​ഗം ജില്ലാ കലക്‌ടർക്ക് നൽകി. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് വികസന പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തി സഹായം അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട്…

Read More

പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബർ ആക്രമണം നടക്കുന്നെന്ന് ജി സുധാകരൻ

തനിക്കെതിരെ സൈബർ ആക്രമണം തുടരുന്നുവെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. മുഖ്യമന്ത്രിയ്ക്ക് താൻ അയച്ച കവിത എന്ന പേരിൽ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരിൽ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കുകയാണ്. ഗുരുതര സൈബർ കുറ്റമെന്നും, സൈബർ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍…

Read More

‘മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ആശാ വർക്കേഴ്സ്

ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കാതെ ആശാ വർക്കേഴ്സ്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ തുടരുന്നു. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു. എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു. ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ്…

Read More

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ വീല് താഴ്ന്നു പോയിട്ടില്ല, ദൂരെ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണ്: കെ യു ജനീഷ് കുമാർ എംഎൽഎ

ശബരിമല സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കോന്നി എം എൽ എ കെ യു ജനീഷ് കുമാർ. ദൂരേ നിന്ന് മാധ്യമങ്ങൾക്ക് കണ്ടപ്പോൾ തോന്നിയതാണ്. ഹെലികോപ്റ്ററിന്റെ വീല് താഴ്ന്നു പോയിട്ടില്ല. H മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അല്പം മാറിപ്പോയതാണ്. പൈലറ്റ് ആവശ്യപ്പെട്ടിട്ടാണ് മധ്യഭാഗത്തേക്ക് നീക്കി ഇട്ടത്. NSG അടക്കം പരിശോധിച്ച സ്ഥലമാണ്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും…

Read More

പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റില്‍ വന്‍ മരംകൊള്ള; വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ ചന്ദനം, തേക്ക്, ഉള്‍പ്പെടെ അമൂല്യ മരങ്ങള്‍ കടത്തി

വനം കൈയ്യേറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എസ്റ്റേറ്റ് ഭൂമിയില്‍ വന്‍ മരംകൊള്ള. റബ്ബര്‍ മരങ്ങള്‍ മുറിക്കാന്‍ എന്ന വ്യാജേന കടത്തിയത് മഹാഗണി, തേക്ക്, ഈട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള അമൂല്യ മരങ്ങള്‍. മുന്‍ പാലോട് റേഞ്ച് ഓഫീസറുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവിലാണ് കോടികളുടെ മരംകൊള്ള നടക്കുന്നത് 1880ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റിന് 900 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് പാട്ട വ്യവസ്ഥയില്‍ നല്‍കിയിട്ടുള്ളത്. കൈയേറിയ വനഭൂമി ഉള്‍പ്പെടെ എസ്റ്റേറ്റിന്റെ കൈവശം 1000 ഏക്കറിലധികം ഭൂമി ഉള്ളതായാണ് വനം…

Read More