Headlines

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; സംഭവം പാലക്കാട്

പാലക്കാട് ആലത്തൂരിൽ , മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. മാല 1,11000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പോലീസ് കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൊഴിലുറപ്പ് കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടുകയായിരുന്നു. വീടിന്റെ സമീപത്ത് എത്തിയതോടെയാണ് പ്രതി സമ്പത്ത് മാല പൊട്ടിച്ച്…

Read More

‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയം; തീവ്രവാദികളെ മുട്ടുകുത്തിക്കാനായി’; പ്രധാനമന്ത്രി

രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയമാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേക്ക് ഇൻ ഇന്ത്യ’യിലൂടെ ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ ആണ് പരാമർശം. ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് നമ്മുടെ സേനകളുടെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്ന് കിലോമീറ്ററുകൾ അപ്പുറമുള്ള തീവ്രവാദി കളുടെ ഒളിത്താവളങ്ങൾ തകർക്കാനായി. മണിക്കൂറുകൾക്കകം പാക്കിസ്ഥാൻ പിന്തുണയ്ക്കുന്ന തീവ്രവാദികളെ മുട്ടുകുത്തിക്കാനായി എന്നും ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായി എന്നും പ്രധാനമന്ത്രി…

Read More

തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരുക്ക്

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89) ആണ് മരിച്ചത്. കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയാണ് മരിച്ചത്. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് രോഗിയെ കൊണ്ടുവരുന്ന…

Read More

‘സംഘടനയെ പാർട്ടി തങ്ങളുടെ ചിറകിനടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു’; കോട്ടയം സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ AIYF

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യുവജനസംഘടനയായ എ.ഐ.വൈ.എഫ് രംഗത്ത്. സമ്മേളനത്തിന്റെ പ്രസീഡിയത്തിൽ പോലും യുവജനങ്ങളുടെ സാന്നിധ്യം ഇല്ലാത്തതിനെയും, നേതൃത്വത്തിന്റെ യുവജനങ്ങളോടുള്ള അവഗണനയെയും എ.ഐ.വൈ.എഫ് പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി എ.ഐ.വൈ.എഫ് വിളിക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കുന്നില്ലെന്നും, സംഘടനയെ പാർട്ടി തങ്ങളുടെ ചിറകിനടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു. ജില്ലയിലെ പാർട്ടി പണപ്പിരിവിന് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ എ.ഐ.വൈ.എഫിന്റെ പ്രവർത്തനങ്ങളെ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ്…

Read More

ഇന്ത്യയുടെ വളർച്ചയിൽ അസൂയ; ഒരു ശക്തിയ്ക്കും രാജ്യത്തിന്റെ വളർച്ച തടയാനാകില്ല’; രാജ്നാഥ് സിങ്

ചുങ്കപ്രഹരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർവാധികാരിയ്ക്ക് രാജ്യത്തിന്റെ വളർച്ചയിൽ അസൂയയെന്നും ട്രംപിന്റെ പേര് പറയാതെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഒരു ശക്തിയ്ക്കും ഇന്ത്യയുടെ വളർച്ച തടയാനാകില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ വികസന വേഗതയിൽ ചില ആളുകൾ സന്തുഷ്ടരല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. “ചിലർക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ കഴിയുന്നില്ല. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ…

Read More

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്

കൊണ്ടോട്ടിയിൽ ഇന്ന് രാവിലെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ബസിന് തീയിടുമെന്ന് ഭീഷണിയുണ്ടായിരുന്നതായി ബസ് ഉടമ മണ്ണാർക്കാട് സ്വദേശിയായ യൂനുസ് അലി വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇത് അപകടമല്ലെന്നും, ബസ് കത്തിച്ചതാണെന്നും ബസ്ആ ഉടമ ആരോപിച്ചു. അതേസമയം പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസും അഗ്നിരക്ഷാസേനയും പറയുന്നത്. എന്നിരുന്നാലും ബസ് ഉടമയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ‘സന’…

Read More

ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം; ക്രൈസ്തവ പ്രാർഥനയ്ക്കിടെ അതിക്രമിച്ച് കയറി ബഹളം വെച്ചു, ജയ്‌ശ്രീറാം വിളിച്ചു

മലയാളി കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ വീണ്ടും ബജ്റംഗ്ദള്‍ ആക്രമണം. റായ്പൂരിലെ കുക്കൂർബെഡാ എന്ന സ്ഥലത്ത് നടന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റംഗ്ദള്‍ പ്രവർത്തകർ ബഹളം വെക്കുകയായിരുന്നു. പ്രാർഥനയ്‌ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ പറഞ്ഞു. ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവാണെന്നാണ് പാസ്റ്റർമാർ പറയുന്നത്. ഒരു വിശ്വാസിയുടെ വീട്ടിൽ ഞായറാഴ്ച നടക്കുന്ന പ്രാർഥനയ്ക്കിടെയാണ് ബജ്റംഗ്ദള്‍ പ്രവർത്തകരും ചില ഹൈന്ദവ സംഘടനകളുടെ പ്രവർത്തകരും സ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത്. പ്രാർഥനാ യോഗത്തിന്റെ രൂപത്തിൽ മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു പ്രവർത്തകരുടെ ആരോപണം. പിന്നീട്…

Read More

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വോട്ടു കൊള്ളയുടെ അനുഭവങ്ങൾ ജനങ്ങൾക്ക് വെബ് സൈറ്റിലൂടെ പങ്കുവെക്കാനാകും. ഇതിനായി പേരും മൊബൈൽ നമ്പരും തെളിവുകളും നൽകണം. രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ്…

Read More

അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ഷാർജയിൽ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ക്രൈം ബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വലിയതുറ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പത്തനംതിട്ട ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് കൈമാറിയത്. കൊല്ലം ജില്ലാ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സതീഷ് നാട്ടിലെത്തിയത്. സതീഷിനെതിരെ കൊലപാതക കുറ്റത്തിന് തെളിവുകൾ ഇല്ലെന്ന് ഇടക്കാല മുൻകൂർജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്ന് എത്തിയ സതീഷിനെ…

Read More

നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; തിരുവനന്തപുരത്ത് വാഹനാപകടത്തിൽ 5 പേർക്ക് പരുക്ക്

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്കാണ് ആദ്യം ഇടിച്ചു കയറിയത്. സൂര്യൻ, ഷാഫി എന്നീ 2 ഓട്ടോഡ്രൈവർമാരുടെ നില ​ഗുരുതരമാണ്. വഴിയാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. കാർ അമിത വേ​ഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വട്ടിയൂർകാവ് സ്വദേശി വിഷ്ണുനാഥ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. സംഭവസ്ഥലം…

Read More