വീട് എന്ന രണ്ടുമുറിയുടെ പകുതിയോളം വെള്ളം; വീടിനുള്ളിൽ സഞ്ചരിക്കാൻ പലക, പാചകം ഉൾപ്പെടെ ‘വെള്ളത്തിൽ’
തിരുവല്ല ∙ വീട് എന്ന രണ്ടുമുറിയുടെ പകുതിയോളം വെള്ളം ഒഴുകി നടക്കുന്നു. അടുക്കളയുടെ ഒരു ഭാഗത്തെ ഭിത്തി തകർന്നു. പ്രളയജലം അകത്തേക്കു പതിയെ കയറുന്നു. കട്ടിൽ ഉൗഞ്ഞാൽ പോലെ കെട്ടിയിട്ടിരിക്കുകയാണ്. നിലത്തു വെള്ളമാണ്. വീടിനുള്ളിൽ പലകയിട്ടാണ് ഇവരുടെ സഞ്ചാരം. നിരണം പഞ്ചായത്ത് 14-ാം വാർഡായ തോട്ടടി വട്ടടിയിലെ താനാരി പടിഞ്ഞാറേ വീടിന്റെ സ്ഥിതിയാണിത്. തോമസ് യോഹന്നാൻ (64), ഭാര്യ ലിസി തോമസ് (54) എന്നിവരാണു ഈ വീട്ടിലെ താമസക്കാർ. സമീപത്തെ അരീത്തോട്ടിലെ വെള്ളമാണു വീടിനുള്ളിൽ കിടക്കുന്നത്.തോട്ടടി…
