പുരാവസ്തു തട്ടിപ്പ്; മോന്‍സനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും
പുരാവസ്തു തട്ടിപ്പില്‍ മോന്‍സൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടിനെക്കുറിച്ചും വ്യാജരേഖ ഉണ്ടാക്കിയതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പുരാവസ്തു വ്യാപാരി സന്തോഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സൻ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാൽ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോന്‍സൻ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സന്റെ അക്കൗണ്ടിലെ വിവരങ്ങള്‍…