വണ്ടിപ്പെരിയാറിൽ വനത്തിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
വണ്ടിപ്പെരിയാറിന് സമീപം ഗ്രാമ്പിയിൽ വനത്തിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഗ്രാമ്പിക്കൈ എന്നറിയപ്പെടുന്ന ഭാഗത്തെ വനത്തിനുള്ളിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. രഹസ്യവിവരം വനം ഇന്റലിജൻസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്. ഒന്നിന് 91 സെന്റിമീറ്ററും മറ്റൊന്നിന് 79 സെന്റിമീറ്ററും നീളമുണ്ട്. പതിനൊന്ന് കിലോയോളം തൂക്കമുണ്ട് ഇതിന്. വിൽപ്പനക്കായി ഇവിടെ സൂക്ഷിച്ചതാണ് ഇവയെന്നാണ് വനം വകുപ്പ് കരുതുന്നത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.