
ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും: ട്രംപ്
ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ന് പെന്റഗണ്‍ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും ആണവനീക്കങ്ങളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നും അമേരിക്കയിലെ ചില ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി…