‘മൃതശരീരങ്ങള് പിടിച്ചുവച്ചു പോലും വില പേശുന്നു’; കാന്സര് മരുന്നുവിലയിലെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി
ഡല്ഹി: കാന്സര് മരുന്നുവിലയിലെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. കോര്പറേറ്റ് സ്വകാര്യ ആശുപത്രികളില് എങ്ങനെയാണ് മരുന്നിന് പത്തിരട്ടിവില നിശ്ചയിക്കപ്പെടുന്നത് എന്ന് വിമര്ശിച്ച കോടതി, ലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ചോദിച്ചു. കോര്പറേറ്റ് ആശുപത്രികള് വ്യവസായങ്ങളായിരിക്കുന്നുവെന്നും അവരുടെത് സേവനമല്ലെന്നും കോടതി നിരീക്ഷിച്ചു. കാന്സര് മരുന്ന് വിലയില് കോര്പ്പറേറ്റ് ആശുപത്രികളില് നടക്കുന്ന കൊള്ളലാഭത്തെ കൂട്ടക്കുരുതി എന്ന ഒറ്റവാക്ക് കൊണ്ടാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. 2700 രൂപയ്ക്ക് ആശുപത്രികള്ക്ക് ലഭിക്കുന്ന കാന്സര് മരുന്ന് 27,000 രൂപയ്ക്ക് രോഗികള്ക്ക് നല്കുന്നതിനെ ഇങ്ങനെ മാത്രമേ വിളിക്കാന്…
