കേരളത്തിൽ നിന്നുള്ള 6 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിൽ നിന്നുള്ള ആറ് പാർട്ടികളടക്കം അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി , നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ ), നേതാജി ആദർശ് പാർട്ടി, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക് ), സെക്കുലർ റിപ്പബ്ലിക് & ഡെമോക്രറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി…

Read More

ഓപ്പറേഷൻ‌ സിന്ദൂർ; ‘പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു’; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി. ഒരു വലിയ എയർ ക്രാഫ്റ്റും തകർത്തെന്ന് വ്യോമസേനാ മേധാവി അമർ പ്രീത് സിങിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തത്. ഇതാദ്യമായാണ് പാക് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇന്ത്യൻ വ്യോമസേനാമേധാവി സ്ഥിരീകരിക്കുന്നത്. റഷ്യൻ നിർമ്മിത വിമാനവേധ മിസൈലായ എസ്-400 ആണ് പാകിസ്താൻ ജെറ്റുകളെ വീഴ്ത്തിയെന്ന് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ജേക്കബാബാദ് വ്യോമതാവളത്തിൽ ഉണ്ടായിരുന്ന എഫ്-16 ജെറ്റുകളും, ബൊളാരി വ്യോമതാവളത്തിൽ…

Read More

കേരള സർവകലാശാല രജിസ്ട്രാർക്ക് ശമ്പളം ഇല്ല; അനിൽകുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലായി

കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വിസിയുടെ ഉത്തരവ് നടപ്പിലായി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് ശമ്പളം നൽകേണ്ടതില്ല എന്നാണ് വിസിയുടെ നിലപാട്. രണ്ട് ശമ്പള പട്ടികയിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. കോടതി വിധിക്ക് ശേഷം തുടർനടപടിയെന്ന് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് വിസി നിർദേശം നൽകിയിരുന്നു. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ രജിസ്ട്രാറിന്റെ…

Read More

കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ ഇല്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ താസിച്ച് വരികയായിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് സഹോദരൻ പ്രമോദ് സുഹൃത്തിനെ വിളിച്ച് സഹോദരിമാർ മരിച്ചുവെന്ന് അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധു ഇവിടേക്ക് എത്തുകയായിരുന്നു. വീടിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ…

Read More

ശിവഗംഗ കസ്റ്റഡി കൊലപാതകം; കൊല്ലപ്പെട്ട അജിത് കുമാറിനെതിരായ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം

തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം. ക്ഷേത്ര ജീവനക്കാരനായ അജിത് കുമാർ കാറിൽ നിന്ന് 6 പവന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ യുവതി സിബിഐക്കും പൊലീസിനും നൽകിയ മൊഴികളിലാണ് വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയത്. യുവതിയുടെ പരാതിയിൽ ആദ്യം മുതലേ വ്യക്തത കുറവുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ സിബിഐ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് വൈരുദ്ധ്യം കണ്ടെത്തിയത്.നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി കൂടിയാണ് പരാതിക്കാരി. തന്റെ കാർ പാർക്ക് ചെയ്യാൻ നൽകി ഏറെ…

Read More

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർമ പദ്ധതി; സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം

സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകിയത്. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകും. ഹെൽപ്പ് ബോക്സ് ഇതിനായി സ്കൂളുകളിൽ സ്ഥാപിക്കും. പ്രധാന അധ്യാപികയുടെ നിയന്ത്രണത്തിലാകും സ്കൂളുകളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയും ഇത് പരിശോധിക്കും….

Read More

ഇനി വാട്സ്ആപ്പ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം;’ഗസ്റ്റ് ചാറ്റ്’ ഫീച്ചർ കൊണ്ടുവരാനൊരുങ്ങി മെറ്റ

ഉപയോക്താക്കൾക്ക് ഇനി വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവരുമായും ചാറ്റ് ചെയ്യാം.പുതിയ ‘ഗസ്റ്റ് ചാറ്റ്’ അക്കൗണ്ട്‌ ഫീച്ചർ കൊണ്ടുവരാനൊരുങ്ങി മെറ്റ.വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചറിലൂടെ ഉപയോക്താവിന് ആപ്പ് ഇല്ലാത്ത ആളിനെ ചാറ്റിലേക്ക് ക്ഷണിക്കാനായി ഇൻവൈറ്റ് ലിങ്ക് അയക്കാവുന്നതാണ്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വാട്സ്ആപ്പ് വെബ് ഇന്‍റര്‍ഫേസിലൂടെ ചാറ്റിംഗ് ആരംഭിക്കാൻ സാധിക്കും.ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസ്സേജ് , ഇമെയിൽ അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ലിങ്ക് പങ്കിടാവുന്നതാണ്.ഇതിലൂടെ…

Read More

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം എന്ന് കണ്ടെത്തൽ; കേസെടുക്കാനുള്ള നടപടി തുടങ്ങി ലാൻഡ് ബോർഡ്

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം എന്ന് കണ്ടെത്തലിനെ തുടർന്ന് കേസെടുക്കാനുള്ള നടപടി തുടങ്ങി ലാൻഡ് ബോർഡ്. തുടർ നടപടിക്കായി സോണൽ ലാൻഡ് ബോർഡ് സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാന് കത്ത് അയച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമിക്കാൻ തൃക്കൈപ്പറ്റ വില്ലേജിൽ പതിനൊന്നര ഏക്കർ ഭൂമിയാണ് മുസ്ലീം ലീഗ് വാങ്ങിയത്. ഇത് തോട്ടഭൂമിയാണെന്നും കാപ്പി ചെടികൾ പിഴുതു മാറ്റിയതോടെ ഭൂമിയുടെ തരം മാറ്റം നടന്നുവെന്നും കാട്ടി വില്ലേജ് ഓഫീസർ…

Read More

‘സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല; വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നു’; മന്ത്രി വി അബ്ദുറഹിമാൻ

മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അവർ തമ്മിലാണ് കരാറെന്ന് മന്ത്രി വ്യക്തമാക്കി. അനാവശ്യമായി വിവാദങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്ന് മന്ത്രി പറഞ്ഞു. സ്‌പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത് കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ പോയി വരുമ്പോൾ അതിന് ചെലവുണ്ടാകും. പ്രധാനമന്ത്രി എത്ര കോടി രൂപയുടെ യാത്ര ചെലവ് ഉണ്ടാക്കി. ചെറിയ…

Read More

‘മെസ്സി ഈസ്‌ മിസ്സിംഗ്‌; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ ചാറ്റ് പുറത്തുവന്നതോടെ സർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് സണ്ണി ജോസഫ്. മെസ്സി ഈസ്‌ മിസ്സിംഗ്‌ എന്നും കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മന്ത്രി സ്പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഐഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍…

Read More