
ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27 ന്
നിലമ്പൂർ എംഎൽഎ ആയി ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 11,077 വോട്ടുകൾക്ക് വിജയിച്ചാണ് യുഡിഎഫ് നിലമ്പൂർ മണ്ഡലം തിരിച്ചുപിടിച്ചത്. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. നിലമ്പൂർ വിധിയെഴുതിയതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ…