
കൊടി സുനിയുടെ പരസ്യ മദ്യപാനം; കേസെടുത്ത് പൊലീസ്
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. തലശേരി പൊലീസ് ആണ് കേസെടുത്തത്.കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് കണ്ടാലറിയുന്ന നാല് പേർ എന്നിങ്ങനെ ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേരള അബ്കാരി ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വിലയി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു കൊടി സുനി പൊലീസുകാർ നോക്കിനിൽക്കെ മദ്യപിച്ചത്. പൊലീസ് കാവലിരിക്കെയുള്ള ഈ…