നിലമ്പൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്; മകന് പത്ത് വർഷം കഠിന തടവ്

ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂർ പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2017 ഏപ്രിൽ 10നാണ് സംഭവം നടന്നത്. ബലാത്സംഗ ശ്രമത്തിനിടെ രാധാമണിയുടെ തല ചുമരിലിടിച്ചാണ് കൊലപ്പെടുത്തിയത്.

Read More

മാളുകളില്‍ പ്രവേശനം കോവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രം

  കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവരെ മാത്രമേ മഹാരാഷ്ട്രയില്‍ മാളുകളില്‍ പ്രവേശിപ്പിക്കൂ. മുംബൈയിലും മറ്റ് നഗരങ്ങളിലും ഇത് ബാധകമാണ്. മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം. പരിശോധിക്കാനുള്ള സംവിധാനം മാള്‍ ഉടമകള്‍ ഒരുക്കണം. ഞായറാഴ്ച മുതലാണ് മാളുകള്‍ തുറക്കുക. മന്ത്രിസഭായോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് 15 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്ന് മന്ത്രി പറഞ്ഞു- “രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിനുകളിൽ…

Read More

ഹിമാചലിലെ മണ്ണിടിച്ചിൽ; 11 മരണം, നിരവധി പേർ മണ്ണിനടയിൽ കുടുങ്ങി,രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിലിൽ മരണം 11 ആയി. നിരവധി പേർ മണ്ണിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തിൽപ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്. മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ…

Read More

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വിലങ്ങിട്ട് ഹൈക്കോടതി. ഇഡി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കിയത്. ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നായിരുന്നു ഇ ഡിയുടെ ഹര്‍ജി. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഇഡി വാദിച്ചിരുന്നു. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇ ഡി വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം…

Read More

സ്വകാര്യ ആശുപത്രികളിലേക്ക് വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ സർക്കാർ അനുവദിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ അനുവദിച്ച് സർക്കാർ. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 20 ലക്ഷം കൊവിഷീൽഡ് വാക്‌സിൻ വാങ്ങാനാണ് തുക അനുവദിച്ചത്. കേരളാ മെഡിക്കൽ സർവീസ് കോർപറേഷനാണ് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി വാക്‌സിൻ സംഭരിച്ച് വിതരണം ചെയ്യുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് തതുല്യമായ തുക പിന്നീട് വാക്‌സിൻ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്‌ക്കേണ്ട ചുമതലയും കേരളാ മെഡിക്കൽ…

Read More

ബഹളമടങ്ങാതെ രാജ്യസഭ: വിതുമ്പിക്കരഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിൽ കടുത്ത വേദന പ്രകടിപ്പിച്ച് സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവെ വെങ്കയ്യ നായിഡു വിതുമ്പിക്കരഞ്ഞു. ചൊവ്വാഴ്ച രാജ്യസഭാ ആറ് തവണ നിർത്തിവെച്ചിരുന്നു സെക്രട്ടറി ജനറലിന്റെ മേശമേൽ കയറി അംഗങ്ങൾ പ്രതിഷേധിച്ച് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ചർച്ച ചെയ്യാനുള്ള നീക്കത്തിനെതിരെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറി ഫയൽ വലിച്ചുകീറിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ ഇതിനെ നാടകീയമായി നേരിടാനാണ് സർക്കാരിന്റെ നീക്കം. പാർലമെന്റ് എന്ന…

Read More

ഒക്ടോബർ ഒന്ന് മുതൽ എടിഎമ്മിൽ പണം ഇല്ലെങ്കിൽ ബാങ്കുകൾക്ക് പിഴയിടാൻ ആർ ബി ഐ

എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനൊരുങ്ങി റിസർവ് ബാങ്ക്. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തതിനാൽ പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് തീരുമാനമെന്ന് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തനരഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തലിലുമാണ് നടപടി. ഒക്ടോബർ ഒന്ന് മുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും. മാസത്തിൽ പത്ത് മണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായൽ പതിനായിരം…

Read More

സംസ്ഥാനത്തേക്ക് 5.11 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി എത്തിയതായി ആരോഗ്യമന്ത്രി

  സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീൽഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. എത്തിയ വാക്‌സിനുകൾ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 95,308 പേർക്ക് മാത്രമാണ് വാക്‌സിൻ നൽകിയത്.

Read More

വേദനകൾ ബാക്കി വെച്ച് യാത്രയായി; നടി ശരണ്യ ശശി അന്തരിച്ചു

ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പത്ത് വർഷത്തോളമായി അർബുദത്തിന് ചികിത്സയിലായിരുന്നു. അടുത്തിടെ രോഗം വർധിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സക്കിടെ മെയ് 23ന് ശരണ്യക്ക് കൊവിഡ് ബാധിച്ചിരുന്നു. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റി. ജൂൺ 10ന് കൊവിഡ് നെഗറ്റീവായെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി വീണ്ടും വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതി പിന്നീട് കൂടുതൽ രൂക്ഷമായി. 2012ലാണ് ബ്രയിൻ ട്യൂമർ തിരിച്ചറിയുന്നത്. നിരവധി തവണ…

Read More

കണ്ണൂരിൽ ദളിത് യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു; ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് എക്സൈസ്

കണ്ണൂര്‍: കണ്ണൂരിൽ എസ് സി പ്രൊമോട്ടറെ എക്സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. കണ്ണൂര്‍ ചാവശ്ശേരി സ്വദേശി സെബിനാണ് മർദ്ദനമേറ്റത്. ലഹരി വസ്തു കൈവശം വച്ചു എന്നാരോപിച്ചാണ് മർദ്ദനം. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സെബിൻ ചികിത്സയിലാണ്. ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് മട്ടന്നൂർ എക്സൈസിന്‍റെ വിശദീകരണം. സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി സെബിന്‍റെ കുടുംബം രംഗത്തെത്തി. മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മട്ടന്നൂർ പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് സെബിന്‍റെ അച്ഛൻ സെബാസ്റ്റ്യന്‍ ആരോപിച്ചു. കേസ്…

Read More