
നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ
നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശിയായ സതീശനാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 25,000 രൂപ മോഷണം പോയെന്നാണ് ക്ഷേത്രഭാരവാഹികൾ പൊലീസിന് വിവരം നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10:30-നാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരി ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നത്….