ചാക്കോച്ചനും മഞ്ജു വാര്യരും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’; ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്ത്
ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’യുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത്, നാടന്‍ ലുക്കില്‍ ചാക്കോച്ചന്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ടൈറ്റില്‍ പോസ്റ്ററില്‍ ചൊവ്വാ ഗ്രഹമാണ് പശ്ചാത്തലം. ഒപ്പം പുറത്തിറങ്ങിയ, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനങ്ങളോടുകൂടി പ്രത്യക്ഷപ്പെടുന്ന ചാക്കോച്ചന്റെ, പ്രോമോ വീഡിയോ ഏറെ രസകരമാണ്. മലയാളികള്‍ക്ക് അത്രത്തോളം പരിചിതമല്ലാത്ത, നര്‍മ്മം കോര്‍ത്തിണക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് ‘നേരെ ചൊവ്വ’ പുറത്തിറങ്ങുന്നത് എന്നാണ് സൂചന. (‘Nere Chovva’;…
