ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ പുറത്ത് വിട്ട് യുഎസ് നിതിന്യായ വകുപ്പ്. മൂന്ന് ദശലക്ഷം പേജുകളും , 180,000 ചിത്രങ്ങളും 2,000 വിഡിയോകൾ അടങ്ങിയ രേഖകളാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് റഷ്യൻ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് പിന്നാലെ ലൈംഗിക രോഗം പിടിപ്പെട്ടെന്ന് പുറത്തുവന്ന രേഖകളിൽ ഉണ്ട്. ബിൽ ഗേറ്റ്സിനെ ലക്ഷ്യമാക്കി എപ്സ്റ്റീൻ എഴുതിയ മെയിലുകളാണ് പുറത്തുവന്നത്.ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ അമ്മ മീരാ നായർ 2009ൽ റിലീസായ സിനിമ ‘അമീലീയ’യുടെ ഭാഗമായി പാർട്ടിയിൽ പങ്കെടുത്തെന്നും , അത് എപ്സ്റ്റീന്റെ സുഹൃത്ത് ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന്റെ വീട്ടിലായിരുന്നുവെന്നും എപ്സ്റ്റീൻ ഫയലുകളിൽ വെളിപ്പെടുത്തലുണ്ട്. അമേരിക്കൻ ജനങ്ങൾക്ക് മുൻപിൽ സുതാര്യത ഉറപ്പാക്കാനാണ് ഫയലുകൾ പുറത്തുവിടാൻ വൈകിയതെന്ന് യുഎസ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. നിയമത്തിൽ നിശ്ചയിച്ച സമയപരിധി മറികടന്ന് ആറാഴ്ചകൾക്ക് ശേഷമാണ് രേഖകൾ പുറത്തുവിട്ടത്.
റഷ്യക്കാരിയിൽ നിന്ന് ബിൽ ഗേറ്റ്‌സിന് ലൈംഗിക രോഗം; എപ്സ്റ്റീൻ ഫയൽ കൂടുതൽ വിവരങ്ങൾ പുറത്ത്








