സംസ്ഥാനത്തിന് ആശ്വാസം: കോവിഡ് വ്യാപനം കുറയുന്നു, ഇന്ന് ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ആശ്വാസമേകി കോവിഡ് വ്യാപനം കുറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും നിർദേശമുണ്ട്. പ്രതിദിന കോവിഡ് കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്. ഈ മാസം 3 മുതല്‍ 9 വരെ ശരാശരി 2,42,278 കേസുകള്‍. ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍…

Read More

നിപ; മൃഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യമില്ല

നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ബാലസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാന്‍ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്….

Read More

വയനാട് ജില്ലയില്‍ 849 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81

  വയനാട് ജില്ലയില്‍ ഇന്ന് (11.09.21) 849 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 986 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.81 ആണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 847 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107324 ആയി. 96485 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9571 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7945 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കാസര്‍ക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

    കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനു(  22 ) തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് . കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവര്‍ക്ക് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.

Read More

രോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ തോളില്‍ ചുമന്ന് നടന്ന് വയോധികന്‍; ഒടുവിൽ ചികിത്സ ലഭിക്കാതെ മരണം , സംഭവം മഹാരാഷ്ട്രയിലെ നന്ദുര്‍ബാർ ജില്ലയിൽ.

രോഗിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ നാല് കിലോമീറ്റര്‍ തോളില്‍ ചുമന്ന് നടന്ന് വയോധികന്‍. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ കൃത്യസമയത്ത് ചികില്‍സ ലഭിക്കാതെ ഭാര്യ അവസാനം ഭര്‍ത്താവിന്റെ തോളില്‍ കിടന്ന് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ ചന്ദ്‌സെയ്‌ലി ഗ്രാമത്തിലെ താമസക്കാരിയായ ഷില്‍ദിബായ് പദ്‌വി അസുഖബാധിതയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഭാര്യയെ തന്റെ തോളില്‍ ചുമന്ന്…

Read More

കര്‍ണാടക-967, തമിഴ്‌നാട്-1631; അയല്‍ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കുറയുന്നു

അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം കേരളത്തെ അപേക്ഷിച്ച കുറവാണെന്ന് കണക്കുകള്‍. കര്‍ണാടകയില്‍ വെള്ളിയാഴ്ച്ച 967 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 1631 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കേരളത്തില്‍ ഇന്നലെ 25,010 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ മരണം 22,303 ആയി. കര്‍ണാടക ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് കര്‍ണാടകയിലെ ആകെ…

Read More

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ് താഴുന്നതിനാൽ സംസ്ഥാനത്ത് ആശങ്ക ഒഴിയുകയാണ്. ശരാശരി 13 ശതമാനം പേര്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച ചികിത്സ തേടിയത്. ഡബ്ല്യു. ഐ.പി.ആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നേരത്തെ ഇത് ഏഴായിരുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കും. അവശ്യഘട്ടത്തില്‍ മാത്രമാകും ആന്‍റിജന്‍ പരിശോധന നടത്തുക. ഹോം ക്വാറന്‍റൈന്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് പരിശോധന…

Read More

പണിക്കൻകുടി കൊലപാതകകേസിൽ തെളിവ് തേടി അന്വേഷണ സംഘം

ഇടുക്കി പണിക്കൻകുടിയിലെ സിന്ധു കൊലപാതകകേസിൽ തെളിവ് തേടി അന്വേഷണ സംഘം. കൊല്ലപ്പെട്ട സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി ബിനോയ് ഒളിവിൽ കഴിഞ്ഞിരുന്ന ഇടങ്ങളിൽ പൊലീസ് പരിശോധന നടത്തും. പ്രതി ബിനോയിയെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നാല് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി…

Read More

എടാ, എടീ, നീ വിളി വേണ്ട; പൊലീസ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണം: ഡിജിപി

പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായും വിനയത്തോടെയും പെരുമാറണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നി വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് തുടരരുത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പൊലീസ് ഉദ്യോഗസ്ഥർ പൊതു ജനങ്ങളോട് പെരുമാറുന്ന രീതി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. നിർദേശത്തിനു വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി നടപടിയെടുക്കും. മാധ്യമങ്ങൾ വഴി ഇത്തരം…

Read More

വിസ്മയ കേസിൽ നിർണായക വിവരങ്ങളുമായി പൊലീസ്; മരണത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്ക് സന്ദേശമയച്ചതായി കുറ്റപത്രത്തിൽ

കൊല്ലം നിലമേലിലെ വിസ്മയയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങളുമായി പൊലീസ്. വിസ്മയയുടെ ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ളതാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഭർത്താവ് കിരണിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിസ്മയ കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളാണ് പൊലീസിന്റെ കുറ്റപത്രത്തിൽ ഉള്ളത്. കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും പൊലീസ് നിർണായക വിവരങ്ങൾ കണ്ടെത്തിയിരുന്നു. മരണത്തിൽ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കിരണിന്റെ ബന്ധുക്കൾക്കും സന്ദേശമയച്ചതായി പൊലീസ് കണ്ടെത്തി. പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുമെന്ന് വിസ്മയ കിരണിനോടും…

Read More