‘ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം; പുതിയ നടപടി പ്രായമായവർക്ക് ബുദ്ധിമുട്ടാകും’: പ്രതിഷേധവുമായി സിപിഎം
തിരുവനന്തപുരം∙ ക്ഷേമപെന്‍ഷന്‍ സഹകരണബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിച്ചിരുന്ന പദ്ധതി അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. ക്ഷേമപെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 62 ലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ ആശാകേന്ദ്രമായ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കാനുള്ള നടപടിയുടെ ആദ്യപടിയായാണ് നേരിട്ടുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പെന്‍ഷന്‍ വിതരണം ചെയ്യുകയുള്ളു എന്ന ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി…
