പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴുള്ള വൈദ്യുതി നിയന്ത്രണം തുടർന്നാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് സർക്കാർ. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ ഫലപ്രദമായി നടത്തുന്നുണ്ടെന്നും ജനങ്ങൾ സഹകരിച്ച്…
