പ്രഭാത വാർത്തകൾ
🔳പെരുമഴയില് വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് മഴക്കെടുതിയില് ഇതുവരെ ഒന്പത് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറില് കാര് വെള്ളത്തില് വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില് ഉരുള്പൊട്ടലില് ഏഴ് പേരുമാണ് മരിച്ചത്. കൂട്ടിക്കലില് രണ്ടിടത്തായി നടന്ന ഉരുള്പൊട്ടലില് നാല് പേരെ കാണാതായിട്ടുണ്ട്. ഇടുക്കി കൊക്കയാറില് ഉരുള്പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 8 പേരെ കാണാതായി. ഇവരില് നാല് പേര് കുട്ടികളാണ്. കൊക്കയാര് ഇടുക്കി ജില്ലയുടെ അതിര്ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്….