
‘അമേരിക്കയുമായി ആണവ ചർച്ച തീരുമാനിച്ചിട്ടില്ല’; ട്രംപിന്റെ പ്രഖ്യാപനം തള്ളി ഇറാൻ
ടെഹ്റാൻ: അമേരിക്കയുമായി ആണവ ചർച്ച നടത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. യുഎസ് – ഇറാൻ ചർച്ച അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളിയാണ് ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. യുഎസുമായി വീണ്ടും ചർച്ചകൾ നടത്തുന്നത് ഇറാന് ഗുണകരമാകുമോയെന്ന വിലയിരുത്തൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവായുധ ശേഷി പരിമിതപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസിന്റയും ഇസ്രയേലിന്റെയും വാദം. എന്നാൽ തങ്ങളുടെ ആണവ പദ്ധതി പൂർണമായും ജനോപകാരത്തിനായാണ് ഉപയോഗിക്കുന്നതെന്നാണ്…