ലൂസേഴ്സ് ഫൈനലിൽ ഗോൾ മഴ: ഫ്രഞ്ച് പടയെ തറപറ്റിച്ച് ത്രീ ലയൺസ് മൂന്നാമൻ
ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്. നാലിനെതിരെ ആറ് ഗോളുകൾക്കാണ് ജയം. ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഹാട്രിക് നേടി. ഇരട്ട ഗോളുകൾ നേടി കിലിയാൻ എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിൽ മെസ്സിയെ മറികടന്ന് മുന്നിലെത്തി. ഗോളടിച്ച് ദാഹം തീരാത്ത രണ്ട് ടീമുകൾ. ആ അരിശമെല്ലാം തീർത്ത മത്സരം. മൈതാനത്തെ യുദ്ധക്കളമാക്കി മാറ്റിയ പത്ത് ഗോളുകൾ പിറന്ന ക്ലാസിക് പോരാട്ടം. അടിച്ചും തിരിച്ചടിച്ചും, മൂന്നാം സ്ഥാനത്തിന് വേണ്ടി രണ്ട് വൻശക്തികൾ നേർക്കുനേർ പോരാടിയ നിമിഷങ്ങൾ….
