കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതംകൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്, വിട: കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ. ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് ആലിന്‍ ഷെറിന്‍ മടങ്ങുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തീരാവേദനകള്‍ക്കിടയിലും ആലിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം ആലിന് വിട നല്‍കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ…
