Headlines

കാർഷിക പ്രോത്സാഹന ഫണ്ട് നൽകിയില്ല; ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോതടിയുടെ കോടതിയലക്ഷ്യ നടപടി. കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ കഴിഞ്ഞവർഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നാല് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയും കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. 2024 നവംബർ 28ലാണ് കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ ഹൈക്കോടതി വിധി പുറുപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പാക്കിയില്ലായിരുന്നു. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുക നെൽവയൽ സംരക്ഷണത്തിനും…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത്‌ പൊലീസ്; ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതിയിൽ കേസെടുത്ത്‌ പൊലീസ്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് ലഭിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയുമായിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന 23കാരിയാണ് കഴിഞ്ഞദിവസം കെപിസിസി അധ്യക്ഷന് പരാതി ഇ-മെയിൽ മുഖാന്തരം നൽകിയത്. യുവതിയെ കേരളത്തിലേക്കെത്തിച്ച് ആളൊഴിഞ്ഞ…

Read More

ബംഗ്ലാദേശി, റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ യുപിയിലെ എല്ലാ ജില്ലകളിലും തടങ്കല്‍ പാളയങ്ങള്‍ വേണം; ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെത്തുന്ന ബംഗ്ലാദേശി, റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലകളിലും തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ 17 നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രദേശത്തെത്തിയ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ അതാത് സമയങ്ങളില്‍ തന്നെ ഐജിക്ക് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നുഴഞ്ഞുകയറ്റക്കാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമെതിരെ വേഗത്തിലും കര്‍ശനമായും…

Read More

ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിൽ; മന്ത്രി ജി ആർ അനിൽ

ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് മന്ത്രി ജി ആർ അനിൽ. മറ്റുള്ളവർ നടപടി എടുക്കുന്നത് നോക്കി ആകരുത് ഒരാൾക്കെതിരെ നടപടി എടുക്കേണ്ടത്. മുകേഷ് വിഷയത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നത്. മുകേഷിനെ കാട്ടി പ്രതിരോധിക്കാനാണ് ശ്രമമെങ്കിൽ സണ്ണി ജോസഫ് രാഹുലിനെ പൂമാല ഇട്ട് സ്വീകരിക്കട്ടെയെന്നും മന്ത്രി ജി ആർ അനിൽ വിമർശിച്ചു. PM ശ്രീ പദ്ധതിയിൽ ബ്രീട്ടാസ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളാല്ല. ബി ജെ പി…

Read More

വമ്പന്‍മാരുടെ ഗ്രൂപ്പില്‍ ആരല്ലാം?; 2026 ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് വെള്ളിയാഴ്ച, ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍

2026 ലോകകപ്പിന് ടീമുകളുടെ ഗ്രൂപ്പ് നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച വാഷിംഗ്ടണില്‍ നടക്കും. കെന്നഡി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടികളുടെ കേന്ദ്രബിന്ദുവാകും. 2022 ഖത്തര്‍ ലോകകപ്പില്‍ മത്സരിച്ചത് 32 രാജ്യങ്ങളാണെങ്കില്‍ ഇത്തവണ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ 48 ദേശീയ ടീമുകളായിരിക്കും പങ്കെടുക്കുക. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോക ഫുട്‌ബോള്‍ മാമാങ്കം. നറുക്കെടുപ്പ് ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന കാര്യം ചൊവ്വാഴ്ച തന്നെ…

Read More

പൊലിസ് അനുമതിയില്ല; വിജയ്‌യുടെ പുതുച്ചേരിയിലെ റോഡ് ഷോ മാറ്റിവെച്ചു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പുതുച്ചേരിയിലെ റോഡ് ഷോ മാറ്റിവെച്ചു. റോഡ് ഷോയ്ക്ക് പൊലിസ് അനുമതി നല്‍കിയിരുന്നില്ല.ഗ്രൗണ്ടില്‍ പൊതുയോഗം നടത്താമെന്ന് പൊലിസ് നിര്‍ദേശിച്ചു. നാല് തവണയാണ് ടിവികെ നേതാക്കള്‍ റോഡ് ഷോയ്ക്കായി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും അപേക്ഷ നല്‍കിയത്. ഇടുങ്ങിയ റോഡുകള്‍ ആണെന്നും ഗതാഗതത്തെ ഗുരുതരമായി ബാധിയ്ക്കുമെന്നും കാണിച്ചാണ് പൊലിസ് അപേക്ഷ തള്ളിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് റോഡ് ഷോ മാറ്റിയെന്നാണ് ടിവികെയുടെ വിശദീകരണം. ഡിസംബര്‍ അഞ്ചിന് റോഡ് ഷോ നടത്താനായിരുന്നു ടിവികെ അനുമതി തേടിയത്. ഉപ്പളം ഹെലിപ്പാഡ് ഗ്രൗണ്ടില്‍…

Read More

ക്രിസ്മസ്- പുതു വത്സരം, ഈ മാസം ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച 2000 രൂപ വീതം ലഭിക്കും

ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ…

Read More

പിഎം ശ്രീ കരാർ ഒപ്പിടാൻ ഞാൻ മധ്യസ്ഥം വഹിച്ചിട്ടില്ല’; കേന്ദ്രമന്ത്രിയുടെ വാദം തള്ളി ജോൺ ബ്രിട്ടാസ്

പിഎം ശ്രീ കരാർ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. കരാറിൽ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യം. അതിൽ ഇടപെടേണ്ട ആവശ്യമില്ല. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ…

Read More

‘രാഹുലിന്‍റെത് അതിതീവ്ര പീഡനം, എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം’; വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനം എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ പറഞ്ഞു. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റേത് പീഡനം എന്ന് സിപിഐഎം അംഗീകരിച്ചിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിനുവിടുന്നു. സിപിഐഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം…

Read More

ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രണത്തിന് ബൗണ്‍സര്‍മാര്‍ വേണ്ട; ഉത്തരവിറക്കി ഹൈക്കോടതി

ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ‘ബൗണ്‍സേഴ്‌സിനെ’ നിയോഗിച്ചതിനെതിരൈയാണ് കോടതി ഉത്തരവ്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഇത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ആഴ്ചയാണ് ക്ഷേത്രത്തില്‍ ഉത്സവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബൗണ്‍സര്‍മാരെ നിയന്ത്രിച്ചതെന്നാണ് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. സ്വകാര്യ ബൗണ്‌സര്‍മാര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.

Read More