‘പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു’; നവകേരള സര്‍വ്വേ തടഞ്ഞ ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്‍ശം
കൊച്ചി: നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഐഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.സര്‍വേയെക്കുറിച്ച് സിപിഐഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു. പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു?. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാനായില്ല. സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് സിപിഐഎം അണികള്‍ക്ക് കത്തയച്ചു. ആക്ഷേപത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മറുപടി സിപിഐഎം സംസ്ഥാന സെക്രട്ടറി നല്‍കി. ഇത് ഹര്‍ജിക്കാരുടെ ആരോപണത്തിന് ബലം നല്‍കുന്നു എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഷ്ട്രീയ…
