സർക്കാർ തീയറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; അന്വേഷണം
സംസ്ഥാന സർക്കാരിന്റെ സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിൽ അടക്കം പ്രചരിക്കുന്നത്. സംഭവത്തിൽ സൈബര്‍ സെല്ലും കെ എസ് എഫ് ഡി സി യും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലൂടെ വിശദവിവരങ്ങൾ പുറത്തു വരുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന, കാണികളുടെ ദൃശ്യങ്ങളാണ് പോൺ സൈറ്റുകൾ, അശ്ലീല ടെലഗ്രാം,…
