‘ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണം’, രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനം: ഷമ മുഹമ്മദ്
രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കേരള ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്. കേരള ഹൈക്കോടതിയുടെ തീരുമാനം നന്നായി എന്നും അവർ എക്‌സിൽ കുറിച്ചു. ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണമെന്നും ഷമ മുഹമ്മദ് ആവശ്യപ്പെട്ടു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ…
