ബീഹാറിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊന്നു
ബീഹാറിൽ വീണ്ടും വെടിയേറ്റ് മരണം. പട്നയിൽ അജ്ഞാത സംഘം അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി.ജിതേന്ദ്ര മഹാതോ എന്നയാളാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് നിന്ന് മൂന്ന് കാലി ഷെല്ല് കണ്ടെടുത്തു. പട്നയിലെ സുൽത്താൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 300 മീറ്റർ അകലെയാണ് വെടിവെപ്പുണ്ടായത്. പതിവ് സ്ഥലത്ത് ചായ കുടിച്ച ശേഷം മടങ്ങുമ്പോഴാണ് ജിതേന്ദ്ര മഹാതോ കൊല്ലപ്പെടുന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടയിൽ പട്നയിൽ നടന്ന മൂന്നാമത്തെ സംഭവമാണിത്. ഇത്…