
കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിയും പ്രതിഷേധങ്ങളും തുടരുന്നു; ഇന്നും പ്രതിഷേധത്തിന് എസ്എഫ്‌ഐ
കേരള സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിയും പ്രതിഷേധങ്ങളും തുടരുന്നു. ഇ- ഫയലിംഗ് സിസ്റ്റം ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. മെച്ചപ്പെട്ട പുതിയ സോഫ്റ്റ്വെയര്‍ തയ്യാറാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് വി.സി ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഡിജിറ്റല്‍ സര്‍വകലാശാല അധികൃതര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം. അതേസമയം, ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തടയാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. ആര്‍എസ്എസിനെതിരെ ബാനര്‍ ഉയര്‍ത്തിയും എസ്എഫ്‌ഐ പ്രതിഷേധിക്കും. താല്‍ക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന്‍ പരിശോധിക്കുന്ന…