Headlines

എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം; തീ പൂര്‍ണമായും അണച്ചു

എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം വന്‍ തീപിടുത്തം. ടൗണ്‍ ഹാളിനോട് ചേര്‍ന്നുള്ള ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചത്. തീ പൂര്‍ണമായും അണച്ചു. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഏകദേശം മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അപ്പോള്‍ തന്നെ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള നടപടി തുടങ്ങി. തീപിടിച്ച കെട്ടിടത്തിന് സമീപം ഹോട്ടല്‍ കെട്ടിടങ്ങളും പെട്രോള്‍ പമ്പുകളുമുണ്ടായിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമീപത്തെ വീട്ടിലടക്കമുള്ളയാളുകളെ മാറ്റാന്‍ ഫയര്‍ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി.