Headlines

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽ പോയ ആംബുലൻസിന് വഴി മുടക്കി;ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് നടപടി. ഇന്നലെ വൈകിട്ട് താഴെ ചൊവ്വയിലാണ് ബൈക്ക് ആംബുലൻസിൻ്റെ വഴിമുടക്കിയത്. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കുളത്തിൽ വീണ കുട്ടിയുമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. സയറൺ മുഴക്കിയിട്ടും സൈഡ് കൊടുക്കാത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കണ്ണൂർ ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

Read More

ദൗത്യം പൂർത്തിയാക്കി, ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; സ്പ്ലാഷ് ഡൗൺ നാളെ

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം ഫോർ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന…

Read More

‘ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞു, പാദപൂജ വിഷയത്തിലും പ്രതികരണമില്ല’; രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ സേവ് ബിജെപി ഫോറം. പാദപൂജ വിഷയത്തിലും, ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും മറ്റും പ്രതികരണമില്ലെന്നാണ് ഫേസ്ബുക്കിലെ വിമർശനം. ഗവർണറെ എസ്എഫ്ഐ കൊല്ലുമെന്ന് പറഞ്ഞിട്ടും പ്രതികരണമില്ല. സദാനന്ദൻ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ലെന്നും വിമർശനം. കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളിയെന്നും ഫേസ്ബുക് പേജിൽ ചോദ്യമുണ്ട്. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി. മുരളീധരനും കെ. സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി….

Read More

പഹൽഗാം ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്‌തു, വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ലെന്ന് കരുതി; സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു ലഫ്. ഗവർണർ

പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്തതായിരുന്നു. സമുദായിക സംഘർഷം ഉണ്ടാക്കാൻ ആണ് ആക്രമണത്തിലൂടെ ലക്ഷ്യം വച്ചത്. ഭീകരക്രമണത്തിന് പിന്നിൽ പാകിസ്താൻ എന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഭീകരർ വിനോദസഞ്ചാരികളെ ഉന്നം വെക്കുമെന്ന്…

Read More

‘കേരള സർവകലാശാലയെ നശിപ്പിക്കാൻ ശ്രമം; ചാൻസലറെ കാര്യങ്ങൾ ധരിപ്പിച്ചു’; വിസി ഡോ. മോഹനൻ കുന്നുമ്മൽ‌

കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ‌. കേരള സർവകലാശാലയെ ചില ആളുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് വിസി പറഞ്ഞു. ​ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള കാണുകയായിരുന്നു വിസി. സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് വിസി ആരോപിച്ചു. വൈസ് ചാൻസലർ അല്ല ഇതിന് കാരണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ‌ പറഞ്ഞു. സർവകലാശാലയെ ഇങ്ങനെ നശിപ്പിക്കാൻ ഒരു സംഘം ആളുകൾ ശ്രമിച്ചാൽ എന്തു ചെയ്യുമെന്ന് വിസി ചോദിച്ചു. ​ഗവർണറിനെ ഇക്കാര്യങ്ങൾ അറിയിച്ചു. ​ഗവർണർ യുക്തമായ…

Read More

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും:ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമുണ്ടായത്. മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞ മാസം 23നാണ് ഖത്തറിലെ അമേരിക്കന്‍ വ്യോമ താവളമായ…

Read More

വികസനസാധ്യതയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ മുൻകൂട്ടി കണ്ടത്, നിർഭാഗ്യവശാൽ ഇപ്പോൾ വികസനത്തിന് സർക്കാർ താത്പര്യം കാട്ടുന്നില്ല’: കെ.എസ്.ശബരീനാഥൻ

വിഴിഞ്ഞം തുറമുഖ വികസനത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്യുന്ന കാലത്ത് മുൻകൂട്ടികണ്ടത്തി തിരുവനന്തപുരത്തിന്റെയും സമീപജില്ലകളുടെയും വികസനസാധ്യതയാണ്. നിർഭാഗ്യവശാൽ അനുബന്ധ വ്യവസായ വികസനത്തിന് സർക്കാർ വികസനത്തിന് സർക്കാർ താൽപര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. സ്‌ഥാപനങ്ങൾ പോർട്ട്‌ അധിഷ്ഠിത പ്രൊജക്ടുകളുമായി സർക്കാരിനെ ബന്ധപ്പെടുമ്പോൾ വ്യവസായവകുപ്പ് കൈമലർത്തുകയാണ്. പോർട്ടിനടുത്ത് ഇൻഡസ്ട്രിയൽ യൂണിറ്റിന് സ്‌ഥലം ചോദിച്ചവരോട് ഓഫർ ചെയുന്നത് 200 kmഅകലെയുള്ള സ്‌ഥലമാണ്. നാടിനും സംസ്‌ഥാനത്തിനും ലഭിക്കുന്ന സാഹചര്യം സർക്കാരിന്റെ…

Read More

പാദപൂജ വിവാദം; നൂറനാട് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി DYFI

പാദപൂജ വിവാദത്തിൽ ആലപ്പുഴ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നൂറനാട് വിവേകാനന്ദ സ്കൂളിൽ പാദപൂജ നടത്തിയ അഡ്വ. കെ കെ അനൂപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി. അനൂപിനെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണം. ഹിന്ദുത്വ അജണ്ടകൾ അടിച്ചേല്പിക്കാൻ ശ്രമിച്ചു. പഞ്ചായത്ത്‌ അംഗത്തിന്റെ നടപടി ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതാണെന്നും ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. സ്കൂളിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കുകയാണ്. മാർച്ച് തടയാൻ ശ്രമിച്ച പൊലീസിന്റെ…

Read More

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍: കേരളത്തിനുള്‍പ്പടെ കത്ത് നല്‍കി

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് പുതിയ നീക്കം. ബീഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. 2026 ജനുവരി ഒന്ന് റഫറന്‍സ് തീയതിയായി ആകും പട്ടിക പരിഷ്‌കരിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി…

Read More

‘മറ്റ് പാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ട്; സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു’ ; സി സി മുകുന്ദന്‍

സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ തനിക്ക് മറ്റുപാര്‍ട്ടികളില്‍ നിന്ന് ക്ഷണമുണ്ടൈന്ന് വെളിപ്പെടുത്തി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, സിപിഐഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് സി സി മുകുന്ദന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ നാട്ടികയില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേറെ പാര്‍ട്ടിയിലേക്ക് പോകേണ്ട കാര്യമില്ല. എന്റെ പാര്‍ട്ടി എന്നെ രക്ഷിക്കുമെന്നാണ് പൂര്‍ണ ബോധ്യം. അതിനകത്ത് മറ്റ് വിഷയങ്ങള്‍ ഒന്നുമില്ല. പാര്‍ട്ടിക്ക് നല്ല ഉത്തരവാദിത്തമുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനിച്ച്…

Read More