Headlines

താൽക്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ​ഗവർണർ‌ സുപ്രിംകോടതിയെ സമീപിക്കും

താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെ ഇപ്പോൾ രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് പോവുകയാണ്. നിയമ വിമുക്തരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സർവ്വകലാശാലകളിലെ…

Read More

അനർട്ടിലെ അഴിമതി; ‘100 കോടിയിലധികം അഴിമതി നടന്നു, അന്വേഷിക്കുമെന്നത് പ്രഹസനം’; രമേശ് ചെന്നിത്തല

അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കിൽ അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈദ്യുതി മന്ത്രി…

Read More

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊന്നു; രാഷ്ട്രീയ വൈരാഗ്യമെന്ന് കുടുംബം

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സിപിഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം അക്രമികൾ വെടിയുതിർത്തുവെന്ന് പൊലീസ് അറിയിച്ചു. കാറിൽ എത്തിയ അക്രമികൾ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തി.

Read More

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ലെന്ന് വിദേശ കാര്യമന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചു. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കാനിരുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി​ ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ…

Read More

കാർ കടത്തിയെന്ന് സംശയം; കസ്റ്റഡ‍ിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ ദുരൂഹത; രണ്ട് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു

കാർ കടത്തിയെന്ന സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ടെയ്നർ ലോറിയിൽ എന്തെന്ന് ദുരൂഹത. ഇന്നലെ രാത്രിയാണ് കണ്ടെയ്നർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, ഒരാൾ ഓടിരക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഡോർ തകർത്താണ് രാജസ്ഥാൻ സ്വദേശി രക്ഷപ്പെട്ടത് ഊട്ടിയിൽ നിന്ന് കാർ കവർന്ന് കടത്തിയെന്ന് സംശയത്തിലാണ് എറണാകുളം പനങ്ങാട് കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ രജിസ്ട്രേഷനിലായിരുന്നു കണ്ടെയ്നർ ലോറി. പൊലീസ് സ്റ്റേഷനിലെ ബാത്‌റൂമിന്റെ ജനൽ തകർത്താണ് കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ…

Read More

ഒഡിഷയിൽ വിദ്യാർഥി മരിച്ച സംഭവം; ‘പ്രതികളെ സംരക്ഷിക്കാൻ BJP ശ്രമിച്ചു, പ്രധാനമന്ത്രി മൗനം പാലിക്കുന്നു’; രാഹുൽ ​ഗാന്ധി

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ ആരോപിച്ചു. നീതി ഉറപ്പാക്കേണ്ടതിനു പകരം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും ആവർത്തിച്ച് അപമാനിക്കുകയും ചെയ്തു. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒഡീഷയിൽ ആയാലും മണിപ്പൂരിൽ ആയാലും രാജ്യത്തിന്റെ പെൺമക്കൾ എരിയുകയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. നിശബ്ദതയല്ല ഇവിടെ വേണ്ടത് ഉത്തരങ്ങൾ ആണ്….

Read More

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി…

Read More

അഹമ്മദാബാദ് വിമാന അപകടം; ‘പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ട്, ഒട്ടേറെ അപാകതകൾ’; പൈലറ്റ്സ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം തോമസ് പറഞ്ഞു. രാത്രിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 31-ാം ദിവസം ആരോ ഒരു ഒപ്പും ഇല്ലാതെ ആരോ എഴുതിയ റിപ്പോർട്ടാണ് പുറത്തുവന്നത്. റിപ്പോർട്ട്‌ തയ്യാറാക്കിയത് അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാണെന്ന് ക്യാപ്റ്റൻ…

Read More

വിസി നിയമനത്തിന് പുതിയ പാനൽ തയാറാക്കും, സർവകലാശാലകളിൽ ജനാധിപത്യപരമായ നടപടികൾ സ്വീകരിക്കണം’; മന്ത്രി ആർ. ബിന്ദു

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ അട്ടിമറിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്വേച്ഛാപരമായ രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്ന് കോടതി ചാൻസലറെ അറിയിച്ചുകൊണ്ടേയിരിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ നേരത്തെ നൽകിയ പാനൽ സർക്കാർ പുതുക്കും. വളരെ കൃത്യമായ രീതിയിൽ സർവകലാശാലകൾ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. “കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ…

Read More

കുതിപ്പിന് സഡന്‍ ബ്രേക്ക്; സ്വര്‍ണവിലയിൽ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത്…

Read More