540 ഡിഗ്രി ക്യാമറ സിസ്റ്റം! ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം; മഹീന്ദ്ര XUV 7XO ജനുവരി അഞ്ചിന് എത്തും
മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700 മുഖം മിനുക്കി എത്തുന്ന XUV 7XO ജനുവരി അഞ്ചിന് വിപണിയിൽ അവതരിപ്പിക്കും. വാഹനം വിപണിയിൽ എത്തുന്നതിന് മുൻപ് വാഹനത്തിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടീസർ പുറത്തിറക്കി. ഡോൾഹി അറ്റ്‌മോസ് നൽകുന്ന ഉയർന്ന നിലവാരമുള്ള ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം വാഹനത്തിൽ ഉണ്ടാകും.ട്രിപ്പിൾ-സ്‌ക്രീൻ ലേഔട്ട് സ്വീകരിക്കുന്ന ആദ്യത്തെ ICE വാഹനമായിരിക്കും XUV 7XO. മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലുകൾക്ക് മാത്രമായിരുന്നു നേരത്തെ ഇത് നൽകിയിരുന്നത്. പനോരമിക് സൺറൂഫ്, പുതിയ ഡ്യുവൽ-ടോൺ ബ്രൗൺ, ടാൻ ഇന്റീരിയർ…
