തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍: ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിജയ്; നിയമസഹായം നല്‍കും
തമിഴ്‌നാട്ടില്‍ വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. നീതി ലഭിക്കുന്നതിനായി ഈ കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. തമിഴ് നാട്ടിലെക്രമസമാധാനപ്രശ്‌നങ്ങളും കസ്റ്റഡിമരണങ്ങളും ചര്‍ച്ചയാക്കാനാണ് വിജയ് നീക്കം നടത്തുന്നത്. തമിഴ്‌നാട് വെട്രി കഴകം പാര്‍ട്ടി ആസ്ഥാനത്തുവച്ചാണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. ചെങ്കല്‍പ്പട്ടു ജില്ലയിലെ ഗോകുല്‍ ശ്രീയുടെ കുടുംബം, അയനാവരം സ്വദേശിയായ വിഘ്നേഷിന്റെ കുടുംബം, കൊടുങ്ങയ്യൂര്‍ സ്വദേശി രാജശേഖര്‍ എന്ന അപ്പുവിന്റെ…