വീണ്ടും ആശങ്ക: കൊവിഡ് ഭേദമായവരില്‍ ‘അസ്ഥി മരണം’; മുംബൈയില്‍ മൂന്നു പേര്‍ക്ക് രോഗം
മുംബൈ: ബ്ലാക്ക് ഫംഗസിന് പിന്നാലെ കൊവിഡ് ഭേദമായവരില്‍ അവസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ രോഗാവസ്ഥയുമായി മൂന്നു പേര്‍ മുംബൈയില്‍ ചികിത്സ തേടിയതായി സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് രണ്ട് മാസത്തിന് ശേഷമാണ് എ.വി.എന്‍ ബാധിച്ച് ഇവര്‍ ചികിത്സ തേടിയത്. മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ഈ രോഗം ബാധിച്ച മൂന്നു പേരും ചികിത്സ തേടിയതെന്ന് റിപ്പോര്‍ട്ട്. 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്. തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ…